നിയമസഭാ മാർച്ചിനിടെ യൂത്ത് കോൺഗ്രസ് വനിതാ നേതാവിന്റെ സ്വർണ്ണം മോഷണം പോയി. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷ അരിതാ ബാബുവിന്റെ സ്വർണമാണ് മോഷണം പോയത്. അരിത ബാബു കൻ്റോൺമെൻ്റ് സ്റ്റേഷനിൽ പരാതി നൽകി.
പ്രതിപക്ഷ യുവജന സംഘടനകളുടെ നിയമസഭാ മാർച്ചിന് എത്തിയതായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷ അരിതാ ബാബു. പ്രതിഷേധത്തിനിടെ ജലപീരങ്കിയേറ്റ അരിതയെ സിടി സ്കാൻ ചെയ്യാൻ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഈ സമയത്ത് ഊരിയ കമ്മലും മാലയും ആണ് കാണാതായത്. സഹപ്രവർത്തകയുടെ ബാഗിൽ ആയിരുന്നു ഒന്നരപവനോളം സ്വർണം സൂക്ഷിച്ചത്. സ്വർണം നഷ്ടമായതിൽ കന്റോൻന്മെന്റ് പൊലീസിൽ പരാതി നൽകി.
മാർച്ചിൽ അരിത ബാബുവിന് പരിക്ക് പറ്റുമ്പോൾ സഹപ്രവർത്തകരായ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കൂടെയുണ്ടായിരുന്നത്. സ്വർണ്ണം സഹപ്രവർത്തകയുടെ ബാഗിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടയിൽ ആരാണ് സ്വർണം കവർന്നത് എന്ന ആശയക്കുഴപ്പത്തിലാണ് നേതാക്കൾ.
കൂടെയുണ്ടായിരുന്നവർ തന്നെ സ്വർണ്ണം മോഷ്ടിച്ചിരിക്കാം എന്ന നിഗമനത്തിലാണ് പൊലീസ്. കൂടെയുണ്ടായിരുന്ന പ്രവർത്തകരുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. പരാതിയുമായി മുന്നോട്ടു പോകാൻ ആണ് അരിത ബാബുവിൻ്റെ തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here