ആദ്യ ശമ്പളം കിട്ടിയതിനെ തുടര്‍ന്ന് ഫുള്‍ടാങ്ക് പെട്രോളടിച്ചു, സ്‌കൂട്ടര്‍ മറിഞ്ഞ് തീപിടിത്തം; യുവാവിന് ദാരുണാന്ത്യം

death

സ്‌കൂട്ടര്‍ മറിഞ്ഞ് പെട്രോള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ തീപിടിത്തത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു. പേരാമംഗലം സ്വദേശി വിഷ്ണുവാണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആയിരുന്നു മരണം.

Also Read : കോഴിക്കോട് റീല്‍സ് ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് യുവാവിന് മരിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്

ഇന്നലെ രാത്രി വിഷ്ണു സഞ്ചരിച്ച സ്‌കൂട്ടര്‍ അപകടത്തില്‍ പെടുകയായിരുന്നു. പിന്നീട് സ്‌കൂട്ടറില്‍ നിന്ന് പെട്രോള്‍ ചോര്‍ന്ന് റോഡില്‍ വീണു. അപകടത്തിനുശേഷം സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്തതോടെയാണ് തീപിടിച്ചത്.

Also Read: മഹാരോഗത്തില്‍ നിന്ന് നടന്നുകയറിയ ആല്‍ബിനെ കാത്തിരുന്നത് മറ്റൊരു ദുരന്തം; വിയോഗം വിശ്വസിക്കാനാകാതെ നാട്

താല്‍ക്കാലിക ജീവനക്കാരനായ വിഷ്ണു ആദ്യ ശമ്പളം കിട്ടിയതിനെ തുടര്‍ന്ന് ബൈക്കില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചിരുന്നു. ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചതാണ് പെട്രോള്‍ ചോരാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

News Summery | young man died after his scooter overturned and caught fire due to petrol leakage. Vishnu, a native of Peramangalam, died

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News