തീറ്റ മത്സരത്തിനിടെ യുവാവിന് മരണം; അമിതമായി മോമോസ് ക‍ഴിച്ചതാണ് മരണകാരണമെന്ന് നിഗമനം

ടിബറ്റൻ വിഭവമായ മോമോസ് കഴിക്കാൻ പലർക്കും ഇഷ്ടമാണ്. കുറഞ്ഞ വിലയിൽ വളരെ സുലഭമായി ലഭിക്കുന്നു എന്നതും മോമോസിനെ ജനപ്രിയമാക്കി. ഇപ്പോഴിതാ മോമോസ് കഴിച്ച് മരണം സംഭവിച്ചെന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായിരിക്കുന്നത്.

ബീഹാറിലെ ഗോപാല്‍ഗഞ്ചിൽ വ്യാഴാഴ്ചയാണ് സംഭവം. തീറ്റമത്സരത്തിൽ പങ്കെടുത്ത് മോമോസ് കഴിച്ച ബിപിന്‍ കുമാര്‍ പാസ്വാര്‍ എന്ന 25 കാരനാണ് ജീവൻ നഷ്ടമായിരിക്കുന്നത്. സുഹൃത്തുക്കള്‍ തമ്മിലുള്ള മത്സരത്തിനിടയിലാണ് സംഭവം.

ALSO READ: അലാസ്‌കയില്‍ ഭൂചലനം;സുനാമി മുന്നറിയിപ്പ് നൽകി

മൊബൈല്‍ ഫോണ്‍ കടയിലെ ജീവനക്കാരനാണ് ബിപിന്‍ കുമാര്‍. വൈകുന്നേരം സുഹൃത്തുക്കളുമൊന്നിച്ച് സമയം ചെലവിടുന്നതിനിടെയാണ് മൊമോസ് തീറ്റ മത്സരം നടന്നത്. കൂടുതൽ മൊമോസ് കഴിച്ചതിനെ തുടർന്ന് യുവാവ് ബോധം കെട്ടുവീഴുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കള്‍ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം സുഹൃത്തുക്കള്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതെന്നാണ് ബിപിന്‍ കുമാര്‍ പാസ്വാന്‍റെ പിതാവ് പറയുന്നത്. മകനെ ഇല്ലാതാക്കാൻ സുഹൃത്തുക്കള്‍ മനപൂര്‍വ്വം ചെയ്തതാണ് മൊമോ തീറ്റ മത്സരമെന്നാണ് പിതാവ് പറയുന്നത് . ആരോപണത്തെ തുടർന്ന് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ALSO READ: പ്രതിപക്ഷ യോഗത്തിൽ ക്ളൈമാക്‌സായി; കോൺഗ്രസ്സിനോടുള്ള വിയോജിപ്പ് അവസാനിപ്പിച്ച് ആം ആദ്മി പങ്കെടുക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News