ബസ്സിലുണ്ടായിരുന്ന സോക്കറ്റില്‍ ഫോണിന്റെ ചാര്‍ജര്‍ കുത്തി, ഉടന്‍ നിലവിളിച്ച് 18കാരന്‍; ഒടുവില്‍ ദാരുണാന്ത്യം

Phone charging

ബസ്സിലുണ്ടായിരുന്ന സോക്കറ്റ് ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ്ജ് ചെയ്ത 18കാരന്‍ ഷോക്കേറ്റ് മരിച്ചു. മലേഷ്യയിലെ പെനാംഗിലെ ബട്ടര്‍വര്‍ത്തില്‍ പ്രാദേശിക സമയം വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം.

പെനാംഗിലെ സെന്‍ട്രല്‍ ബസ് ടെര്‍മിനലില്‍ നിന്ന് ക്വാലാലംപൂരിലേക്കുള്ള എക്‌സ്പ്രസ് ബസിലാണ് അപകടമുണ്ടായതെന്ന് അസിസ്റ്റന്റ് കമ്മീഷ്ണര്‍ അന്‍വര്‍ അബ്ദുള്‍ റഹ്‌മാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബസ് പുറപ്പെടാന്‍ തുടങ്ങുമ്പോഴായിരുന്നു സംഭവം.

ബസ്സിലുണ്ടായിരുന്ന സോക്കറ്റ് ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ശ്രമിച്ച 18കാരന്‍ ഷോക്കേറ്റ് വീഴുകയായിരുന്നു. ഫോണ്‍ ചാര്‍ജിന് വച്ച ശേഷം കയ്യില്‍ ഫോണ്‍ വച്ച് നില്‍ക്കുകയായിരുന്ന 18കാരന്‍ നിലവിളിച്ചതോടെയാണ് ബസിലെ സഹയാത്രികര്‍ ശ്രദ്ധിക്കുന്നത്.

Also Read : ദീപാവലി ആഘോഷിക്കാൻ ബന്ധുവീട്ടിലെത്തി; ചെന്നൈയിൽ 16-കാരി കൂട്ടബലാത്സംഗത്തിനിരയായി, നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ

വായില്‍ നിന്നും നുരയും പതയും വരുന്ന നിലയിലായിരുന്നു 18കാരന്‍. ബസ് ജീവനക്കാര്‍ ഉടന്‍ തന്നെ വിവരം അധികൃതരെ അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ അധികൃതരാണ് 18കാരന്റെ മരണം സ്ഥിരീകരിച്ചത്. ഇടത് കയ്യിലും വിരലുകളിലും ഗുരുതരമായ പൊള്ളല്‍ 18കാരന് സംഭവിച്ചിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ ചാര്‍ജ് ചെയ്യാന്‍ ഉപയോഗിച്ച കേബിള്‍ ഉരുകിയ നിലയിലാണ് ഉള്ളത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയമിക്കുമെന്ന് മലേഷ്യന്‍ ഗതാഗത മന്ത്രി ആന്തണി ലോക് വിശദമാക്കി.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി വിശദമാക്കി. മരണ കാരണം സ്ഥിരീകരിക്കാന്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യുമെന്ന് പൊലീസ് വിശദമാക്കിയിട്ടുണ്ട്. 18കാരന്റെ ബന്ധുക്കളേയും പൊലീസ് ഇതിനോടകം അപകടം വിവരം അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News