ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

Accident Deth

കാലടി മരോട്ടിചുവടില്‍ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അപകടത്തിൽ മലയാറ്റൂര്‍ ഇല്ലിത്തോട് സ്വദേശി സോണല്‍ സജിയാണ് മരിച്ചത്. അങ്കമാലി ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്ക് കാലടി ഭാഗത്ത് നിന്നും വന്ന മിനി ലോറിയില്‍ ഇടിക്കുകയായിരുന്നു.

അപകട സ്ഥലത്ത് വച്ച് തന്നെ സോണല്‍ മരിച്ചു. രാത്രി 12 മണിയോടെയായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു സോണല്‍. അങ്കമാലിയില്‍ ടെക്‌സ്‌റ്റൈയില്‍ ജീവനക്കാരനായിരുന്ന സോണല്‍.

Also Read : കോഴിക്കോട് മധ്യവയസ്‌കയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഒരാൾ കസ്റ്റഡിയിൽ

പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം സോണലിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

News Summary- Bike rider dies in collision between bike and minilorry Sonal Saji, a native of Malayatur, died

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News