അരയ്ക്കുന്നതിനിടെ ഗ്രൈന്‍ഡറില്‍ കുടുങ്ങി 19കാരന് ദാരുണാന്ത്യം

ഹോട്ടലിലെ ഗ്രൈന്‍ഡറില്‍ കുടുങ്ങി 19കാരന് ദാരുണാന്ത്യം. മുംബൈയിലാണ് ഝാര്‍ഖണ്ഡ് സ്വദേശിയായ 19കാരന്‍ സൂരജ് നാരായണ്‍ യാദവ് എന്ന യുവാവ് ഗ്രൈന്‍ഡറില്‍ കുടുങ്ങി മരിച്ചത്. മുംബൈ വര്‍ളിയില്‍ ചൈനീസ് ഫുഡ് സ്റ്റാളില്‍ ജോലി ചെയ്യുന്ന സമയത്താണ് സംഭവം.

ഗോബി മഞ്ചൂരിയന്‍ തയ്യാറാക്കുന്നതിനുള്ള ചേരുവകള്‍ ഗ്രൈന്‍ഡറില്‍ ഇട്ട് അരയ്ക്കുന്നതിനിടെ ഗ്രൈന്‍ഡറില്‍ കൈയിട്ട സമയത്താണ് മെഷീനില്‍ കുടുങ്ങിയത്. ഗ്രൈന്‍ഡറില്‍ കൈയിട്ട് ചേരുവകകള്‍ ചേര്‍ക്കുന്നതിനിടെ ഷര്‍ട്ട് കുടുങ്ങിയതാണ് അപകട കാരണം.

Also Read : കല്ല്യാണം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷം, കുട്ടികളില്ല; മന്ത്രിവാദിയുടെ വാക്കുകേട്ട് ജീവനുള്ള കോഴിക്കുഞ്ഞിനെ വിഴുങ്ങി യുവാവ്, ദാരുണാന്ത്യം

സംഭവത്തില്‍ കടയുടെ ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. മതിയായ ട്രെയിനിങ്ങോ സുരക്ഷാ സംവിധാനങ്ങളോ നല്‍കുന്നതിന് മുന്‍പ് ഗ്രൈന്‍ഡര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സൂരജിനോട് കടയുടമ പറയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സൂരജ് ഗ്രൈന്‍ഡര്‍ പ്രവര്‍ത്തിപ്പിച്ച് മുന്‍പരിചയമില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read : അന്ന് കല്ലടയാറ്റില്‍ 10 കിലോമീറ്റര്‍ ഒഴുകിയിട്ടും അത്ഭുതകരമായി രക്ഷപ്പെടല്‍; ഏഴ് മാസത്തിനുശേഷം ശ്യാമളയമ്മ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News