ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന ചാറ്റ് ബോട്ടിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുകയാണ്. അമേരിക്കന്‍ കമ്പനിയായ ഓപ്പണ്‍ എഐയുടെ സംരഭമായ ചാറ്റ് ജിപിടി ജീവിതം എളുപ്പമാക്കുന്നതിനുള്ള ഒരു മാധ്യമമായാണ് ഒരു വിഭാഗം ആളുകള്‍ വിലയിരുത്തുന്നത്. അതേസമയം ഇത് നിരവധി പേരുടെ ഉപജീവനമാര്‍ഗങ്ങളെ ഇല്ലാതാക്കുമെന്ന വാദമാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്നത്. ചാറ്റ് ജിപിടിയുടെ ഗുണദോഷങ്ങളെക്കുറിച്ചുള്ള ചര്‍ച്ച കൊഴുക്കുന്നതിനിടയിലാണ് ഈ ചാറ്റ് ബോട്ട് വഴി ലക്ഷങ്ങള്‍ സമ്പാദിച്ച ഒരു യുവാവിന്റെ വാര്‍ത്ത പുറത്ത് വരുന്നത്.
ടെക്സാസ് സ്വദേശിയായ ലാന്‍സ് ജങ്ക് എന്ന യുവാവാണ് ചാറ്റ് ജിപിടി വഴി 34,913 ഡോളര്‍ (28.69 ലക്ഷം രൂപ) സമ്പാദിച്ചിരിക്കുന്നത്. വിദ്യാഭ്യാസ പ്ലാറ്റ്ഫോമായ ഉഡെമിയില്‍ പുതുതായി സമാരംഭിച്ച കോഴ്സിലൂടെയാണ് ലാന്‍സ് ജങ്ക് ഈ വന്‍ തുക സമ്പാദിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് മാസത്തിനുള്ളില്‍, ‘ചാറ്റ്ജിപിടി മാസ്റ്റര്‍ക്ലാസ്: തുടക്കക്കാര്‍ക്കുള്ള സമ്പൂര്‍ണ്ണ ചാറ്റ്ജിപിടി ഗൈഡ്’ എന്ന തന്റെ കോഴ്സില്‍ 15,000-ത്തിലധികം വിദ്യാര്‍ത്ഥികളെ ചേര്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇതുവഴിയാണ് അദ്ദേഹം ഇത്രയും തുക ചാറ്റ് ജിപിടിയിലൂടെ സ്വന്തമാക്കിയത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ താന്‍ ചാറ്റ് ജിപിടി ഉപയോഗിച്ചെന്നും അതിന്റെ കഴിവുകളാല്‍ താന്‍ ഞെട്ടിപ്പോയെന്നും ലാന്‍സ് ജങ്ക് പറയുന്നു. ഈ ചാറ്റ്‌ബോട്ട് എല്ലാവരും ഉപയോഗിക്കണമെന്ന ആഗ്രഹത്തിലാണ് താന്‍ കോഴ്‌സ് ആരംഭിച്ചതെന്നും ജങ്ക് പറഞ്ഞു. ഈ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ചാറ്റ്ബോട്ടിനെ ആളുകള്‍ ഭയപ്പെടുന്നുവെന്നും അത് ഒഴിവാക്കി എല്ലാവരും ഉപയോഗിക്കണമെന്ന ആഗ്രഹമാണ് കോഴ്‌സിന് പിന്നിലെന്നും ജങ്ക് വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here