പെണ്‍കുട്ടിയെ വീഡിയോ കോള്‍ ചെയ്തു; പിന്നാലെ തിരുവല്ലയില്‍ 21കാരന്‍ തൂങ്ങിമരിച്ചു

തിരുവല്ലയില്‍ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥി പെണ്‍കുട്ടിയെ വീഡിയോ കോള്‍ ചെയ്ത് ജീവനൊടുക്കുമെന്നു പറഞ്ഞ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമളി കൊല്ലംപട്ടട പുഷ്പശേരില്‍ അഭിജിത് ഷാജിയാണ് മരിച്ചത്. 21വയസാണ്. സ്വകാര്യ സ്ഥാപനത്തില്‍ ജര്‍മന്‍ ഭാഷ പഠിക്കുന്ന അഭിജിത് തിരുമൂലപുരത്തെ വാടകമുറിയിലാണ് സംഭവം. അഭിജിത് ഫോണ്‍ ലഭിച്ചതിന് പിന്നാലെ ഓട്ടോയില്‍ യുവാവ് താമസിക്കുന്നിടത്ത് പെണ്‍കുട്ടി എത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ALSO READ: ലോക സിനിമയിലേക്കൊരു കിളിവാതിൽ: 29ാമത് ഐഎഫ്എഫ്കെക്ക് ഡിസംബർ 13 ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു. സഹപാഠിയായ പെണ്‍കുട്ടിയുമായി യുവാവ് അടുപ്പത്തിലായിരുന്നു. ബന്ധത്തില്‍ നിന്നും പിന്മാറുന്നെന്ന് പെണ്‍കുട്ടി അഭിജിത്തിനെ അറിയിച്ചിരുന്നു. ഇരുവര്‍ക്കുമിടയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായതോടെ ഒന്നരവര്‍ഷമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ പെണ്‍കുട്ടി തീരുമാനിക്കുകയായിരുന്നെന്നാണ് അവര്‍ പൊലീസിന് നല്‍കിയ മൊഴി. കുമളിയിലെ വീട്ടില്‍ നിന്നും ഇന്ന് രാവിലെ തിരുവല്ലയിലെത്തിയ അഭിജിത് ഇവിടെ വന്നിട്ട് പെണ്‍കുട്ടിയെ വിളിച്ചിരുന്നു.

ALSO READ: വഞ്ചിപ്പാട്ടിലൂടെ അവര്‍ പാടീ… ആ പ്രശ്‌നങ്ങള്‍; വൈറലായി ആലപ്പുഴയിലെ വിദ്യാര്‍ഥികള്‍!

പെണ്‍കുട്ടി ബന്ധത്തില്‍ നിന്നു പിന്മാറിയെന്നു തോന്നിയ അഭിജിത് ഇവരെ വിഡിയോ കോള്‍ വിളിച്ച് കയര്‍ കാണിച്ച് തൂങ്ങിമരിക്കാന്‍ പോകുകയാണെന്നു കാണിക്കുകയും ചെയ്തിരുന്നു. അഭിജിത്തിന്റെ ബന്ധുക്കളെത്തിയ ശേഷം പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News