അടിയില്‍ കുടുങ്ങിയ സ്‌കൂട്ടറുമായി ലോറി ഓടിയത് 8 കിലോമീറ്റര്‍; രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരുക്ക്, ഇറങ്ങി ഓടി ഡ്രൈവര്‍

ബൈക്കുമായി ഇടിച്ച അപകടത്തെ തുടര്‍ന്ന് അടിയില്‍ അകപ്പെട്ട സ്‌കൂട്ടറുമായി ലോറി ഓടിയത് എട്ട് കിലോമീറ്റര്‍. കോട്ടയം പാലാ ബൈപ്പാസില്‍ ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം. അപകടം നടന്നയുടനെ ഡ്രൈവര്‍ ലോറിയില്‍ നിന്നും ഇറങ്ങിയോടി.

റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തി സംസാരിച്ചുകൊണ്ടിരുന്ന യുവാക്കള്‍ക്കുനേരെ ലോറി ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മേവട സ്വദേശികളായ അലന്‍ കുര്യന്‍ (26) നോബി (25) എന്നിവരെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also Read : പീഡനശ്രമം തടഞ്ഞ ആറുവയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊന്ന് പ്രിന്‍സിപ്പല്‍; മൃതദേഹം സ്‌കൂളില്‍ ഉപേക്ഷിച്ചു, സംഭവം ഗുജറാത്തില്‍

അടിയില്‍ കുടുങ്ങിയ സ്‌കൂട്ടറുമായി നിര്‍ത്താതെ പോയ ലോറി എട്ട് കിലോമീറ്റര്‍ ദൂരെയുള്ള മരങ്ങാട്ടുപള്ളിയ്ക്ക് സമീപം വൈദ്യുതി തൂണില്‍ ഇടിച്ച് നിര്‍ത്തുകയായിരുന്നു. ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്നാന്നാണ് പൊലീസ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News