ഹാരിസ് ബീരാന്റെ രാജ്യസഭാ സ്ഥാനാർത്ഥിത്വം; യൂത്ത് ലീഗിൽ അമർഷം

അഡ്വ. ഹാരിസ് ബീരാനെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കിയതിൽ യൂത്ത് ലീഗിന് അമർഷം. സാദിഖലി തങ്ങളുടെ നിർബന്ധത്തിന് പി കെ കുഞ്ഞാലിക്കുട്ടിയും വഴങ്ങിയതോടെ പാർലമെൻ്ററി രംഗത്തേക്കുള്ള പിഎംഎ സലാമിൻ്റെ വരവിനും തിരിച്ചടിയായി. വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പികളിലേക്കുള്ള അവസരങ്ങളിൽ പരിഗണിയ്ക്കാമെന്ന് യൂത്ത് ലീഗ് അധ്യക്ഷൻ മുനവ്വറലി തങ്ങൾക്ക് നേതാക്കൾ ഉറപ്പു നൽകിയിട്ടുണ്ട്.

Also Read: മലബാര്‍ മേഖലയില്‍ എസ്എസ്എല്‍സി പാസായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് യാതൊരു പ്രതിസന്ധിയുമില്ല: മന്ത്രി വി ശിവന്‍കുട്ടി

സമസ്തയുമായി ഇടഞ്ഞു നിൽക്കുന്ന പിഎംഎ സലാമിനെ തിരഞ്ഞെടുപ്പിൽ പരീക്ഷിച്ചാൽ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തൽ. ഇക്കാരണത്താൻ രാജ്യസഭയിലേക്ക് പരിഗണിയ്ക്കണമെന്നാണ് കുഞ്ഞാലിക്കുട്ടി മുന്നോട്ടു വെച്ചത്. മങ്കടയിലെ കെപിഎ മജീദിൻ്റെ പരാജയവും യോഗത്തിൽ ഓർമിപ്പിച്ചെങ്കിലും സാദിഖലി തങ്ങൾ വഴങ്ങിയില്ല. വ്യവസായി എംഎ യൂസഫലിയുടെ പിന്തുണയും ഹാരിസ് ബീരാന് തുണയായി. സംഘ്പരിവാറിലേക്ക് ചേക്കേറിയ സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്നു നീക്കിയ ഇടതു സർക്കാരിൻ്റെ നടപടിക്കെതിരെ സുപ്രീം കോടതിയിൽ ഹാജരായത് ഹാരിസ് ബീരാനായിരുന്നു.

Also Read: വിദ്യാർത്ഥികൾക്ക് പാർട്ട് ടൈം ജോലി ഉറപ്പാക്കുന്നതാകും കോളേജുകളിലെ ഇൻഡസ്ട്രിയൽ പാർക്കുകൾ: മന്ത്രി പി രാജീവ്

മുസ്ലിം ലീഗിൻ്റെ ഡൽഹിയിലെ സംഘാടകനും സുപ്രധാന കേസുകളിലെ അഭിഭാഷകനുമാണ് ഹാരിസ്. യൂത്ത് ലീഗിനെ അനുനയിപ്പിയ്ക്കാൻ തദ്ദേശ തിരഞ്ഞെടുപ്പിലും പിന്നീട് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പരിഗണിച്ചേക്കും. ജയസാധ്യതയുള്ള സീറ്റുകൾ നൽകാമെന്ന് യൂത്ത് ലീഗ് അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾക്ക് നേതൃത്വം ഉറപ്പുനൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങൾ വൈകാതെ സംസ്ഥാന പ്രവർത്തക സമിതി ചേർന്ന് ചർച്ച ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News