നിനക്കെന്നെ അടിക്കണാ, എങ്കിൽ അടിക്കടാ..ലൈസൻസില്ലാതെ സുഹൃത്ത് വണ്ടിയോടിച്ചതിന് പിഴയിട്ട എംവിഡിയോട് കയർത്ത് യൂത്ത് ലീഗ് നേതാവ്- വീഡിയോ

സുഹൃത്ത് ലൈസൻസില്ലാതെ വണ്ടിയോടിച്ചതിന് എംവിഡി പിഴയിട്ടതിൽ രോഷാകുലനായി യൂത്ത് ലീഗ് നേതാവ്. കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂർ മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി മണ്ണൻ സുബൈറാണ് താനൊരു നേതാവാണെന്നും എംവിഡിയുടെ പേടിപ്പിക്കലൊക്കെ അൻ്റെ വീട്ടിൽ വെച്ചാൽ മതിയെന്നും പറഞ്ഞ് എംവിഡി ഉദ്യോഗസ്ഥരോട് തട്ടിക്കയറിയത്. തളിപ്പറമ്പ് ടെസ്റ്റിങ് ഗ്രൌണ്ട് ഓഫീസിൽ വെച്ചായിരുന്നു സംഭവം. ഉദ്യോഗസ്ഥരോട് നിരവധി തവണ ഭീഷണിസ്വരത്തിൽ സംസാരിച്ചിരുന്ന ഇയാൾ തുടർച്ചയായി ഉദ്യോഗസ്ഥരെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു.

ALSO READ: കൃഷിയിടത്തിലെ വിളകൾ നശിപ്പിച്ചത് ചോദ്യം ചെയ്തു, ഒഡീഷയിൽ ആദിവാസി സ്ത്രീയുടെ വായിൽ മനുഷ്യ വിസർജ്യം നിറച്ച് യുവാവ് ആക്രമിച്ചതായി പരാതി

തുടർന്ന് ഉദ്യോഗസ്ഥർ മാന്യമായി സംസാരിക്കാൻ ആവശ്യപ്പെട്ടപ്പോൾ നീയെന്താ എന്നെ അടിക്കുമോ, എന്ന് ചോദിച്ച് യുവാവ് എംവിഡി ഓഫീസിനുള്ളിലേക്ക് കയറിപ്പോകുകയും നീയെന്നാൽ ഒന്ന് അടിച്ച്നോക്ക് എന്ന് ആക്രോശിക്കുകയും ചെയ്തു. തുടർന്ന് മറ്റ് ഉദ്യോഗസ്ഥർ ഇടപെട്ട് ഇയാളെ പുറത്തെത്തിച്ചെങ്കിലും സംഭവത്തിൻ്റെ വീഡിയോ ചിത്രീകരിക്കുകയായിരുന്ന മാധ്യമ പ്രവർത്തകനോടായി യൂത്ത് ലീഗ് നേതാവിൻ്റെ അടുത്ത ആക്രോശം.

നീ എൻ്റെ വീഡിയോ എടുക്കണ്ട എന്നു പറഞ്ഞായിരുന്നു മാധ്യമപ്രവർത്തകനു നേരെയുള്ള നേതാവിൻ്റെ ആക്രമണം. സംഭവത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News