നാദാപുരത്തെ സിപിഐ എം പ്രവര്‍ത്തകന്‍ തൂണേരി ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകരെ ജയിലില്‍ സന്ദര്‍ശിച്ച് യൂത്ത് ലീഗ് നേതാക്കള്‍. യൂത്ത് ലീഗ് ദേശീയ വൈസ്പ്രസിഡന്റ് മുഈനലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ തവനൂര്‍ ജയിലിലെത്തി സന്ദര്‍ശിച്ചത്.
സിപിഐ എം പ്രവർത്തകനായ ഷിബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് യൂത്ത് ലീഗ് നേതാവ് മുഈനലി ശിഹാബ് ൻ്റെ നേതൃത്വത്തിലുള്ള സംഘം ജയിലിലെത്തി സന്ദർശിച്ചത്.
Also Read: പകൽ കൊള്ള നടത്തുന്ന കുറുവ സംഘമാണ്, കോട്ടയം നഗരസഭ ഭരിക്കുന്ന യുഡിഫ്; അഡ്വ. കെ അനിൽകുമാർ
യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഇ. ഹാരിസും മുഈനലി തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. പ്രതികള്‍ക്കായി മുസ്‌ലിം ലീഗ് രാജ്യസഭ അംഗം അഡ്വ. ഹാരിസ് ബീരാന്റെ നേതൃത്വത്തില്‍ സുപ്രീം കോടതിയില്‍ നിയനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പാർട്ടി ഒറ്റക്കെട്ടായി പ്രതികൾക്ക് ഒപ്പം ആണെന്നും മുഈനലി തങ്ങള്‍ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.
2015 ജനുവരി 22നാണ് കോഴിക്കോട് ജില്ലയിലെ നാദാപുരം തൂണേരി വെള്ളൂരിലെ ഡിവൈഎഫ്ഐ, സിപിഐ എം പ്രവര്‍ത്തകനായിരുന്ന 19 വയസ്സ് പ്രായമുള്ള ഷിബിന്‍ കൊല്ലപ്പെടുന്നത്. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായിരുന്നു കേസിലെ പ്രതികള്‍.
കേസിലെ മുഴുവന്‍ പ്രതികളെയും വിചാരണക്കോടതി വെറുതെവിട്ടിരുന്നെങ്കിലും പിന്നീട് 9 വര്‍ഷത്തിന് ശേഷം, 2024 ഒക്ടോബര്‍ 15ന് പ്രതികളെ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here