സമസ്തക്കെതിരെ പരസ്യ വെല്ലുവിളിയുമായി യൂത്ത് ലീഗ് എം എസ്എഫ് നേതാക്കൾ

സമസ്തക്കെതിരെ പരസ്യ വെല്ലുവിളിയുമായി യൂത്ത് ലീഗ് എം എസ്എഫ് നേതാക്കൾ.സമസ്ത യുടെ മുതിർന്ന നേതാവ് ഉമർഫൈസി മുക്കത്തെ പേരെടുത്ത് പറഞ്ഞാണ് ഫെയ്സ്ബുക്ക് പോസ്റ്റ് വഴിയുള്ള വിമർശനം.യൂത്ത് ലീഗ് കോഴിക്കോട് ജില്ല ട്രഷറർ കെ എം എ റഷിദും എം എസ് എഫ് സംസ്ഥാന സെക്രട്ടറി സി.കെ നജഫുമാണ് സമസ്തക്കെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ALSO READ: ചൂടില്‍ നിന്നും മുഖം സംരക്ഷിക്കാം; ട്രൈ ചെയ്യാം ഓറഞ്ചിന്റെ തൊലി ഉപയോഗിച്ച് ഒരു കിടിലന്‍ ഫേസ്പാക്ക്

മുസ്ലിംലീഗിൻ്റെ സംസ്ഥാന സെക്രട്ടറിയെ തീരുമാനിക്കാനുള പ്രാപ്തി ലിഗിനുണ്ടെന്നും അതിൽ ആര് തുടരണം തീരുമാനിക്കണം എന്ന കാര്യത്തിൽ ഉമർ ഫൈസി മുക്കത്തിൻ്റെ തീട്ടൂരം വേണ്ട എന്നും യൂത്ത് ലീഗ് ജില്ല ട്രഷറർ ടൈ ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നു.പരസ്യമായി സമസ്ത നേതാക്കളെ വെല്ലുവിളിക്കുകയാണ് പോസ്റ്റിലൂടെ.

സാർത്ഥ്യതാൽപര്യങ്ങളാണ് നിലവിലെ അപശബ്ദങ്ങൾക്ക് പിന്നിൽ എന്നതാണ് എം.എസ് എഫ് സംസ്ഥാന സെക്രട്ടറി സി.കെ നജഫിൻ്റെ സമസ്തക്കെതിരായ ഫെയ്സ്ബുക്ക് വിമർഗനം.ലീഗിൻ്റെ വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലെ നേതാക്കൾ പരസ്യവിമർശനം ഉന്നയിച്ചതോടെ സമസ്തക്കെതിരായ ലീഗ് നീക്കം കൂടിയാണ് വ്യക്തമാവുന്നത്.

ALSO READ: പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം, സംഭവത്തിൽ മുൻ ഭർത്താവ് പൊലീസ് പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News