മലപ്പുറം എൽഡിഎഫ് സ്ഥാനാർഥി വി വസീഫിന് നേരെ കൈയേറ്റ ശ്രമം; പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് പ്രതിഷേധം

മലപ്പുറം എൽഡിഎഫ് സ്ഥാനാർഥി വി വസീഫിന് നേരെ കയ്യേറ്റ ശ്രമം. യൂത്ത് ലീഗ് പ്രവർത്തകരാണ് വസീഫിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. മഞ്ചേരി നിയമസഭാ മണ്ഡലത്തിലെ ബൂത്ത് നമ്പർ 134, ജി എച്ച് എസ് എസ് നെല്ലിക്കുത്ത് സ്ക്കൂളിൽ വച്ച് യൂത്ത് ലീഗ് പ്രവർത്തകർ വസീഫിന്റെ കാർ തടഞ്ഞ് മർദിക്കുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചു.

Also Read: വിധിയെഴുതി കേരളം: പോളിംഗ് സമയം അവസാനിച്ചു; 67.27 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി

കേസെടുക്കാമെന്ന് ജില്ലാ പോലിസ് മേധാവി ഉറപ്പു നൽകിയതിനെ തുടർന്ന് എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചു. പോളിങ് സമയം അവസാനിച്ചപ്പോൾ മലപ്പുറത്ത് 67.12 ശതമാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്.

Also Read: കള്ളവോട്ട് ശ്രമം റിപ്പോർട്ട് ചെയ്തു; കാസർഗോഡ് കൈരളി ന്യൂസ് റിപോർട്ടർക്കും ക്യാമറാമാനും മുസ്ലിം ലീഗ് പ്രവർത്തകരുടെ മർദനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News