കോട്ടയത്ത് പത്തൊൻപതുകാരിക്ക് നേരെ നഗ്‌നതാപ്രദർശനം, യുവാവ് പിടിയിൽ

കോട്ടയത്ത് പത്തൊൻപതുകാരിക്ക് നേരെ നടുറോഡിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ. ബൈക്കിലെത്തിയ യുവാവാണ് നഗ്‌നതാപ്രദർശനം നടത്തിയത്. കേസിൽ ചിങ്ങവനം മന്ദിരം സ്വദേശി സിബി ജേക്കബ് പിടിയിലായി.

ഞായറാ‍ഴ്ച ഉച്ചയ്ക്ക് 2.50ഓടെ ചിങ്ങവനത്തിനടുത്ത് മൂലംകുളം നീലഞ്ചിറ റോഡിൽ വച്ചാണ് യുവാവ് നഗ്നതാ പ്രദർശനം നടത്തിയത്. ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് പെൺകുട്ടിക്ക് ദുരനുഭവമുണ്ടായത്. പെൺകുട്ടി നടന്നുവരുന്നതുകണ്ട് ജനനേന്ദ്രിയം പുറത്തിട്ട് സ്വയംഭോഗം നടത്തുകയായിരുന്നു യുവാവ്.

ALSO READ:  അനുമതിയില്ലാതെ സ്വകാര്യ ബില്ലുകള്‍ പാടില്ല, ഹൈബിയുടെ തലസ്ഥാന മാറ്റത്തില്‍ ഇടപെട്ട് ഹൈക്കമാന്‍ഡ്

ഹെൽമെറ്റ് ധരിച്ചാണ് ഇയാൾ ബൈക്കിലെത്തിയത്. പെൺകുട്ടി ദൃശ്യങ്ങൾ പകർത്തുകയും യുവാവിനെ ചോദ്യം ചെയ്യുകയും ചെയ്തു. പിന്നാലെ പെൺകുട്ടിയുടെ അടുത്തേക്ക് യുവാവ് വന്നുവെങ്കിലും യുവതി ഓടിമാറുകയായിരുന്നു.

അവിടെ നിന്ന് ഓടി രക്ഷപ്പെട്ട യുവതി സമീപത്തെ വീട്ടിൽ അഭയം തേടി വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ദൃശ്യങ്ങൾ പകർത്തിയ യുവതി പൊലീസിന് പരാതി നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News