14കാരിയുടെ ബാഗില്‍ 100 രൂപ, ചോദ്യം ചെയ്ത് അമ്മ; പുറത്തുവന്നത് ആഴ്ചകളായുള്ള പീഡനം

14കാരിയുടെ സ്‌കൂള്‍ ബാഗില്‍ പണം കണ്ടെത്തിയതോടെ പുറത്തുവന്നത് ആഴ്ചകളോളം നീണ്ടുനിന്ന പീഡനത്തിന്റെ കഥയാണ്. മീററ്റിലെ ബുലന്ദ്ഷഹറിലാണ് സംഭവം. ദളിത് പെണ്‍കുട്ടിയെ യുവാക്കള്‍ ആഴ്ചകളോളം പീഡിപ്പിച്ച വിവരമാണ് അമ്മയുടെ ചോദ്യം ചെയ്യലില്‍ പുറത്ത് വന്നത്.

പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ രണ്ട് യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തു.ഡ്രൈവര്‍മാരായ യുവാക്കളാണ് അറസ്റ്റിലായത്. കൂട്ടബലാത്സംഗം, പോക്‌സോ വകുപ്പുകള്‍, എസ് സി, എസ് ടി വിഭാഗത്തിന് എതിരായ അതിക്രമം എന്നിവ അടക്കമുള്ള വകുപ്പുകളാണ് യുവാക്കള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയ പിടിച്ച് കൊണ്ടുപോകും. തുടര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം പുറത്ത് പറയാതിരിക്കാന്‍ പണം നല്‍കുകയാണ് യുവാക്കള്‍ ആഴ്ചകളായി ചെയ്തിരുന്നത്. പണം വാങ്ങിയതിന് പിന്നാലെ പീഡനം സ്ഥിരമാവുകയും ചെയ്തു.

Also Read : പയ്യോളിയില്‍ നിന്ന് കാണാതായ കുട്ടികളെ ആലുവയില്‍ കണ്ടെത്തി

പണം വാങ്ങിയതിനാല്‍ പുറത്ത് പറയാനും പെണ്‍കുട്ടി ഭയന്നു. പലപ്പോഴായി യുവാക്കള്‍ നല്‍കിയ നൂറ് രൂപ പെണ്‍കുട്ടി ബാഗിലാണ് സൂക്ഷിച്ചിരുന്നത്. ഈ പണം കണ്ട അമ്മ ചോദ്യം ചെയ്തതോടെയാണ് പീഡന വിവരം പുറത്ത് അറിയുന്നത്.

ദിവസ വേതനക്കാരിയായ അമ്മ മാത്രമാണ് പെണ്‍കുട്ടിക്കുള്ളത്. രോഗം ബാധിച്ച് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പെണ്‍കുട്ടിയുടെ പിതാവ് മരിച്ചത്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News