പോക്സോ കേസിൽ യുവാവിന് 16 വർഷവും 9 മാസവും കഠിന തടവും പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിൽ കൊല്ലം ജില്ലയിൽ പോരുവഴി വില്ലേജിൽ ഇടയ്ക്കാണ് ഒറ്റപ്ലാവില തെക്കേതിൽ വീട്ടിൽ 25 കാരനായ അഖിലിനെയാണ് കുറ്റക്കാരൻ എന്ന കണ്ടെത്തി അടൂർ അതിവേഗ സ്പെഷ്യൽ ജഡ്ജ് മഞ്ജിത്ത് റ്റി 16 വർഷവും 9 മാസവും കഠിനതടവിന് വിധിച്ചത്.

Also read:ദില്ലി മദ്യനയ അഴിമതിക്കേസ്‌; കെജ്‌രിവാളിന്റെ സ്ഥിര ജാമ്യ ഹര്‍ജിയിൽ വിധി പറയൽ മാറ്റി

ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ട നിരന്തരം സംസാരിച്ച് സൗഹൃദം വളർത്തിയെടുത്ത് 2022 മെയ് മാസത്തിൽ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗിക അതിക്രമം നടത്തിയും ഒരുമിച്ചു നിൽക്കുന്ന ഫോട്ടോ എടുത്തും ആയത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും ശാരീരികമായി ഉപദ്രവിച്ചും നിരന്തരം പിന്തുടർന്നും  ബലമായി മോട്ടോർസൈക്കിളിൽ കടത്തിക്കൊണ്ട് പോയി ലൈംഗിക ഉപദ്രവം ചെയ്തതിലേക്കുമാണ് പ്രതിക്കെതിരെ അന്നത്തെ ഏനാത്ത് എസ് എച്ച് ഒ ആയിരുന്ന സുജിത്ത് പി എസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി ചാർജ് ഹാജരാക്കിയത്.

Also read:നിമിഷ പ്രിയയുടെ മോചനം; ഇന്ത്യന്‍ എംബസി വഴി പണം കൈമാറാന്‍ കേന്ദ്രത്തിൻ്റെ അനുമതി

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 13 സാക്ഷികളെ വിസ്തരിക്കുകയും 29 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ പി ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration