കേന്ദ്രമന്ത്രിയുടെ വസതിയില്‍ യുവാവ് വെടിയേറ്റു മരിച്ച നിലയില്‍

കേന്ദ്രസഹമന്ത്രി കൗശല്‍ കിഷോറിന്റെ ലക്‌നൗവിലെ വസതിയില്‍ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. മന്ത്രിയുടെ മകന്റെ സുഹൃത്തും ബിജെപി അനുഭാവിയുമായ വിനയ് ശ്രീവാസ്തവയാണ് കൊല്ലപ്പെട്ടത്. മകന്‍ വീട്ടില്‍ സംഘടിപ്പിച്ച സല്‍ക്കാരത്തിന് പിന്നാലെയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

Also Read: ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകം; പൊലീസ് സെപ്റ്റംബര്‍ 1ന് കുറ്റപത്രം സമര്‍പ്പിക്കും

പോയിന്റ് ബ്ലാങ്കില്‍ തലയ്ക്ക് വെടിവച്ചാണ് യുവാവിനെ കൊലപ്പെടുത്തിയത്. മകന്റെ പേരിലുള്ള തോക്കാണെന്നും കൃത്യം നടക്കുമ്പോള്‍ മകന്‍ വീട്ടിലുണ്ടായിരുന്നില്ലെന്നും മന്ത്രി കൗശല്‍ കിഷോര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. സിസി ടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News