മദ്യപാനത്തിനിടെയുണ്ടായ തർക്കം; ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു

ഇടുക്കി വണ്ടിപ്പെരിയാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. വണ്ടിപ്പെരിയാർ തേങ്ങാക്കൽ സ്വദേശി അശോക് കുമാർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മ്ലാമലപള്ളിക്കട സ്വദേശി സുധീഷിനെ പോലീസ് പിടികൂടി. പ്രതിയുമായി വണ്ടിപ്പെരിയാർ പോലീസ് കൊലപാതകം നടന്ന സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

Also Read: ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ചാലും സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ട്; ഉത്തരവിറക്കി മധ്യപ്രദേശ് ഹൈക്കോടതി

അശോക് കുമാറിനെ കുത്തുവാൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു. പ്രതിയുടെയും കൊല്ലപ്പെട്ട യുവാവിന്റെയും ബന്ധുക്കൾ തമ്മിൽ സംഘർഷവുമുണ്ടായതിനെ തുടർന്ന് ഇരുകൂട്ടരുടെയും വീടുകൾക്ക് നേരെ ആക്രമണം ഉണ്ടായി. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു.

Also Read: ചാതുർവർണ്യത്തിലും അന്ധവിശ്വാസത്തിലും അധിഷ്ഠിതമായ ഭരണഘടന ഉണ്ടാക്കാനാണ് സംഘപരിവാർ ശ്രമം: എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News