തന്റെ കാമുകിയുമായി സംസാരിക്കാന്‍ യുവാവിനെ അനുവദിച്ചില്ല; 18 കാരനെ കുത്തിക്കൊന്നു

18കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ അടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ദില്ലി അംബേദ്കര്‍ നഗറില്‍ കഴിഞ്ഞദിവസമാണ് ദില്ലി സ്വദേശിയായ രാഹുല്‍ കൊലചെയ്യപ്പെട്ടത്.

രാഹുലിനോട് പ്രതികള്‍ക്കുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്നും പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും പൊലീസ് പറയുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

രാഹുലിന്റെ കാമുകിയുമായി സംസാരിക്കാന്‍, പ്രതികളില്‍ ഒരാളെ രാഹുല്‍ അനുവദിക്കാതിരുന്നതാണ് കൊലപാതകത്തിന് കാരണം. ഇതില്‍ രോഷാകുലനായ പ്രതി കൂട്ടുപ്രതികളുമായി ഒത്തുചേര്‍ന്ന് കത്തി ഉപയോഗിച്ച് രാഹുലിനെ ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ രാഹുലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ മരണപ്പെടുകയായിരുന്നു. ആക്രമണവിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് ഉടന്‍ തന്നെ രാഹുലിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News