തിരുവനന്തപുരത്ത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കുത്തിക്കൊന്നു

CRIME

തിരുവനന്തപുരം നെടുമങ്ങാട് യുവാവിനെ കുത്തിക്കൊന്നു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ സാജന്‍ (32) ആണ് കൊല്ലപ്പെട്ടത്. ഏണിക്കര നെടുംപാറയില്‍ ഇന്നലെ രാത്രിയാണ് സംഭവം. പുലര്‍ച്ചെ ആറരയോടെ സാജന്‍ മരിച്ചു. സംഭവത്തില്‍ രണ്ടുപേരെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം കോട്ടയം വൈക്കത്ത് വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 40 ലക്ഷം രൂപ തട്ടിയ യുവതിയും ആണ്‍ സുഹൃത്തും അറസ്റ്റിലായി. ബംഗളൂരുവില്‍ താമസിക്കുന്ന മലയാളി യുവതി നേഹാ ഫാത്തിമ (25), സുഹൃത്ത് സാരഥി (28) എന്നിവരാണ് പിടിയിലായത്.

നഗ്‌നചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. വൈദികന്‍ പ്രധാന അധ്യാപകനായ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപിക ഒഴിവില്‍ അപേക്ഷ അയച്ച യുവതി പിന്നീട് വൈദികനുമായി സൗഹൃദം സ്ഥാപിച്ചു.

Also Read : പത്തനംതിട്ട പോക്സോ കേസ്; 62 പേരുടെ പേര് വിവരങ്ങൾ പെൺകുട്ടി പറഞ്ഞു: സി ഡബ്ല്യുസി ചെയർമാൻ

തുടര്‍ന്ന് വീഡിയോ കോള്‍ വിളിച്ച് നഗ്‌ന ചിത്രങ്ങള്‍ കൈവശപ്പെടുത്തി പണം തട്ടുകയായിരുന്നു. 2023 ഏപ്രില്‍ മുതല്‍ പല തവണകളായാണ് പണം തട്ടിയെടുത്തത്.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News