തൃശൂരില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; നാലു പേര്‍ അറസ്റ്റില്‍

തൃശൂര്‍ ഏങ്ങണ്ടിയൂര്‍ അഞ്ചാംകല്ലില്‍ തര്‍ക്കത്തിനിടെ യുവാവ് കുത്തറ്റ് മരിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. എങ്ങണ്ടിയൂര്‍ പുത്തന്‍വിളയില്‍ വീട്ടില്‍ സുനില്‍കുമാര്‍ (35), ഏത്തായ് ഒളാട്ട് വീട്ടില്‍ ജിഷ്ണു ലാല്‍ (29), ഏത്തായ് ചെമ്പന്‍ വീട്ടില്‍ രാജേഷ് (34), ഏത്തായ് ഒളാട്ട് വീട്ടില്‍ ഷാജി(54) എന്നിവരെയാണ് വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

ALSO READ:  പ്രതിദിന വേതനാടിസ്ഥാനത്തിൽ സർക്കാർ ജോലി ഒഴിവുകളിലേക്ക് നിയമനം; ഇന്റർവ്യൂ തീയതി

ഒളരിക്കര പുല്ലഴി സ്വദേശി വെള്ളപ്പറമ്പില്‍ വീട്ടില്‍ 29കാരന്‍ മിഥുന്‍ മോഹനാണ് കുത്തേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. മിഥുന്‍ ഏങ്ങണ്ടിയൂരിലെ ബന്ധുവിന്റെ വീട്ടിലായിരുന്നു താമസം. മുമ്പ് ബാറില്‍ മിഥുനുമായി തര്‍ക്കം നടന്നിരുന്നു. പിന്നീട് അഞ്ചാംകല്ലിന് പടിഞ്ഞാറ് വച്ച് ഇവര്‍ തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായതിനിടെ മിഥുന്റെ വയറ്റില്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു. ശനിയാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം.

ALSO READ: ഗ്യാന്‍വാപ്പി മസ്ജിദില്‍ പൂജയ്ക്ക് അനുമതി നല്‍കിയത് ഏറെ വേദനാജനകം: ജിഫ്രി മുത്തുക്കോയ തങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here