ബൈക്കിലെത്തിയ യുവാക്കള്‍ വായോധികയുടെ മാല കവര്‍ന്നു; സംഭവം പാലക്കാട്

പാലക്കാട് കുഴല്‍മന്ദത്ത് ബൈക്കിലെത്തിയ യുവാക്കള്‍ വായോധികയുടെ മാല കവര്‍ന്നു. കുത്തനൂര്‍ പുതിയപാലം സ്വദേശി കണ്ണനെഴുത്തച്ഛന്റെ ഭാര്യ അമ്മിണിയമ്മയുടെ മൂന്ന് പവന്‍ തൂക്കം വരുന്ന മാലയാണ് പൊട്ടിച്ചത്. റോഡില്‍ നില്‍ക്കുകയായിരുന്ന അമ്മിണിയമ്മയുടെ മാല ബൈക്കില്‍ എത്തിയ യുവാക്കള്‍ പൊട്ടിച്ചു.

ALSO READ: എഎപി എംപി സ്വാതി മലിവാളിന്റെ പരാതി; കെജ്‌രിവാളിന്റെ പി എ ബൈഭവ് കുമാറിനെതിരെ കേസെടുത്ത് ദില്ലി പൊലീസ്

അമ്മിണിയമ്മ ബലമായി പിടിച്ചതിനാല്‍ യുവാവിന് മാല കിട്ടിയില്ല. തുടര്‍ന്ന് വയോധികയെ തള്ളിയിട്ടു മാല കവരുകയായിരുന്നു. സമീപവാസികള്‍ മോഷ്ടാക്കളെ പിന്തുടര്‍ന്നെങ്കിലും മുളക് പൊടി വിതറി രക്ഷപ്പെട്ടു. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് കുഴല്‍മന്ദം പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ:  പണം വാങ്ങി പെൺവാണിഭം; പെരുമ്പാവൂരിലെ ലോഡ്ജിൽ പൊലീസ് റെയ്ഡ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News