യുവാവിനെ മര്‍ദ്ദിച്ച് കാല്‍ നക്കിച്ചു, മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിന് പിന്നാലെ മധ്യപ്രദേശില്‍ വീണ്ടും അക്രമം

യുവാവിനെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം കാല്‍ നക്കിച്ചു. മധ്യപ്രദേശിലാണ് സംഭവം. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവിടെ ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊ‍ഴിച്ച സംഭവം ഉണ്ടായത്.

യുവാവിനെ ഓടുന്ന കാറിലിരുത്തി മര്‍ദ്ദിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നു. വാഹനത്തിലെ പിന്‍ സീറ്റിലിരിക്കുന്ന ഒരാളെ മറ്റൊരാള്‍ ക്രൂരമായി മര്‍ദിക്കുന്നതും ‘ഗോലു ഗുര്‍ജാര്‍ ബാപ് ഹെ’ എന്ന് പറയാന്‍ നിര്‍ബന്ധിക്കുന്നതും വീഡിയോയില്‍ കാണാം. ശേഷം ഇയാളുടെ കാല്‍ നക്കാന്‍ നിര്‍ബന്ധിച്ച് മര്‍ദിക്കുന്നു. യുവാവ് മര്‍ദിക്കുന്നയാളുടെ കാല്‍ നക്കുന്നതും വീഡിയോയിലുണ്ട്. യുവാവിന് നേരെ അസഭ്യവര്‍ഷം നടത്തുകയും മുഖത്തും തലയിലും മര്‍ദിക്കുകയും ചെയ്യുന്നുമുണ്ട്.

ALSO READ: കൈരളിയുടെ ചോദ്യങ്ങളിൽ ആകെ അസ്വസ്ഥനായി, ഉത്തരംമുട്ടി വി മുരളീധരൻ

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. മര്‍ദിക്കുന്നവരും മര്‍ദനമേറ്റവരും ഗ്വാളിയോര്‍ ജില്ലയിലെ ദബ്റ ടൗണിലുള്ളവരാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. വീഡിയോ ക്ലിപ്പ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ദബ്റ സബ് ഡിവിഷണല്‍ ഓഫീസര്‍ അറിയിച്ചു. മര്‍ദ്ദനമേറ്റ യുവാവിന്റെ പരാതിയില്‍ തട്ടിക്കൊണ്ട് പോകലും മര്‍ദനവും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: “ബിജെപി എം എം എൽ എമാർ പലരും അസംതൃപ്തർ, ഭയം കാരണം തുറന്നുപറയുന്നില്ല”; ബി.ജെ.പി ദേശീയ സെക്രട്ടറി പങ്കജ മുണ്ടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News