‘യുവജനങ്ങൾ സമൂഹത്തിലെ നിർണായക ഘടകമാണ്’: മുഖ്യമന്ത്രി

യുവജനങ്ങൾ സമൂഹത്തിലെ നിർണായക ഘടകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയ സമയത്ത് യുവത കരുത്തായതായും അദ്ദേഹം പറഞ്ഞു. യുവജനത ആരുടെ നിർദേശവുമില്ലാതെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയെന്നും സാമൂഹ്യ പ്രതിബദ്ധത യുവാക്കളിലുണ്ടെന്ന് തെളിഞ്ഞുവെന്നും കൂട്ടിച്ചേർത്തു.

Also read:വണ്ടിപ്പെരിയാർ കേസ്; ആറുവയസുകാരിയുടെ കുടുംബത്തിന് കൈത്താങ്ങായി 11 ലക്ഷം കൈമാറി സിപിഐഎം

‘കോവിഡ് സമയത്തും സന്നദ്ധ സേവനവുമായി യുവത രംഗത്തിറങ്ങി. ലോകത്തിന് തന്നെ മാതൃകയാക്കാൻ യുവത സഹായിച്ചു. കോവിഡ് വൊളണ്ടിയഴ്സായി യുവത മാതൃകയായി. തെറ്റിദ്ധാരണകളുണ്ടായ കാലഘട്ടത്തിൽ യുവജനങ്ങളുടെ സേവനമുണ്ടായി. യുവജനങ്ങളുടെ പങ്ക് വലുതാണ്. സമൂഹത്തിൽ നിന്ന് മാറി നിൽക്കുന്നവരെ കൂടിയെത്തിക്കണം. എല്ലാ യുവാക്കളെയും ശരിയുടെ പാതയിലെത്തിക്കണം. ലഹരിക്കടിമപ്പെട്ടവരെ പിൻതിരിപ്പിക്കാൻ യുവത പ്രവർത്തിക്കണം. കൂട്ടായ്മ നിലനിൽക്കുന്ന നാടാണ് കേരളം’ – മുഖ്യമന്ത്രി പറഞ്ഞു.

Also read:ഉഴുന്നുവടയും പരിപ്പുവടയും കഴിച്ച് മടുത്തോ ? വൈകുന്നേരം ഒരു വെറൈറ്റി വട ആയാലോ !

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News