യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയെന്ന് പൊലീസ്

യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. കണ്ണൻദേവൻ കമ്പനി മാട്ടുപ്പെട്ടി എസ്റ്റേറ്റിൽ കുട്ടിയാർ ഡിവിഷനിൽ കെ പാണ്ടി (28) ആണ് മരിച്ചത്. ഇയാളെ വീട്ടിലെ കട്ടിലിൽ അനക്കമില്ലാതെ കിടക്കുന്ന നിലയിൽ ഭാര്യ ഗായത്രി കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തോട്ടം തൊഴിലാളിയായ ഇയാൾ ഭാര്യയുമായി സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ‌ഭാര്യയ്ക്കു മർദനമേറ്റ സംഭവത്തിൽ മൂന്നാർ പൊലീസ് ഇരുവരെയും സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു.

also read; ബിപോർജോയ്; 940 ​ഗ്രാമങ്ങളിൽ വൈദ്യുതി ബന്ധം പൂർണമായി വിച്ഛേദിക്കപ്പെട്ടു

മൂന്നാർ എസ്എച്ച്ഒ രാജൻ കെ.അരമനയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണു മരണത്തിൽ അസ്വാഭാവികത കണ്ടെത്തിയത്. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News