ഓണ്‍ലൈന്‍ ലോട്ടറി വഴി 3.55 ലക്ഷം രൂപം നേടി, തുടര്‍ന്ന് ആക്രമണവും ഭീഷണിയും; ഒടുവില്‍ യുവാവ് ആത്മഹത്യ ചെയ്തു

Suicide

ഓണ്‍ലൈന്‍ ലോട്ടറി വഴി 3.55 ലക്ഷം രൂപം നേടിയ യുവാവ് ഒടുവില്‍ ആത്മഹത് ചെയ്തു. അമേഠി സ്വദേശി രാകേഷ്(24) ആണ് ബുധനാഴ്ച വൈകിട്ട് ജീവനൊടുക്കിയത്. ലോട്ടറി അടിച്ചതോടെ നികുതിയുടെ പേരുംപറഞ്ഞ് പ്രദേശത്തെ യുവാക്കളില്‍ ചിലര്‍ ഭീഷണിപ്പെടുത്തിയതോടെയാണ് യുവാവ് ആത്മഹത്യ ചെയ്തത്.

ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ യുവാവിനെ വായ്പാ തട്ടിപ്പ് കേസില്‍ പ്രതിയാക്കുമെന്ന് പറഞ്ഞ് നാല് യുവാക്കള്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. 1.6 ലക്ഷം ടി.ഡി.എസ് തിരികെ നല്‍കാനെന്ന വ്യാജേന രാകേഷിന്റെ ആധാറും പാന്‍ കാര്‍ഡും ഇവര്‍ പിടിച്ചെടുത്തിരുന്നു.

തുടര്‍ന്ന് പേടിച്ച് വിഷാദത്തിലേക്ക് പോയ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ രേഖകള്‍ ദുരുപയോഗം ചെയ്യുമെന്നും രേഖകള്‍ ഉപയോഗിച്ച് വന്‍തുക വായ്പ എടുക്കുമെന്നും പ്രതികള്‍ പറഞ്ഞു.

രേഖകള്‍ തിരിച്ചുചോദിച്ചതോടെ അവര്‍ രാകേഷിനെ ആക്രമിക്കുകയായിരുന്നു. ഇതേടെ യുവാവ് ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംഭവത്തില്‍ അനുരാഗ് ജയ്‌സ്വാള്‍, തുഫാന്‍ സിങ്, വിശാല്‍ സിങ്, ഹന്‍സ്രാജ് മൗര്യ എന്നിവര്‍ക്കെതിരെ മരിച്ച രാകേഷിന്റെ അമ്മ പൊലീസില്‍ പരാതി നല്‍കി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration