കൂട്ടുകാരന് ബൈക്കില്ലാത്തതിൽ മനംനൊന്തു, കൊച്ചിയിലെ മാളിൽ നിന്ന് 4.5 ലക്ഷത്തിൻ്റെ ബൈക്ക് മോഷ്ടിച്ച യുവാക്കൾ പൊലീസ് പിടിയിൽ

കൂട്ടുകാരന് ബൈക്കില്ലാത്തതിൽ മനംനൊന്തു,  കൊച്ചിയിലെ മാളിൽ നിന്ന് 4.5 ലക്ഷത്തിൻ്റെ ബൈക്ക് മോഷ്ടിച്ച യുവാക്കൾ പൊലീസ് പിടിയിൽ. കൊച്ചി ഇടപ്പള്ളിയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് കടത്തിയ കൊല്ലം സ്വദേശി സാവിയോ ബാബു, കൊടുങ്ങല്ലൂർ സ്വദേശി ചാൾസ് മൈക്കിൾ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 10-ാം തീയതിയാണ് കൊച്ചിയിലെ മാളിൽ നിന്നും ബൈക്ക് മോഷ്ടിച്ചത്. അറസ്റ്റിലായ വിദ്യാർഥികളിൽ ഒരാൾ ബി-ടെക് വിദ്യാർഥിയും മറ്റേയാൾ കംപ്യൂട്ടർ കോഴ്സ് ചെയ്യുന്ന ആളുമാണെന്ന് പൊലീസ് പറഞ്ഞു.

ALSO READ: കേരളത്തിലെ 60 ടൂറിസം ഡെസ്റ്റിനേഷനുകളില്‍ 60 സെക്കന്‍ഡ് കൊണ്ടൊരു പ്രദക്ഷിണം, കാര്‍ത്തിക് സൂര്യയുടെ ഉദ്യമത്തിന് കയ്യടിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

മാളിൽ നിന്നും ബൈക്ക് നഷ്ടപ്പെട്ടതായി കാണിച്ച് ബൈക്ക് ഉടമ നൽകിയ പരാതിയെ തുടർന്ന് പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതോടെയാണ് സിനിമയെ വെല്ലുന്ന മോഷണക്കഥ പുറത്തുവന്നത്. പട്ടാപ്പകൽ നടന്ന മോഷണത്തിൽ റോയൽ എൻഫീൽഡിൻ്റെ ഇൻ്റർസെപ്റ്റർ 650 ബൈക്കാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്.  പ്രതികൾ ബൈക്ക് മോഷ്ടിച്ച് തിരികെ താമസ സ്ഥലത്ത് എത്തുന്നതിന്‍റെയും തുടർന്ന് ബൈക്ക് ഒളിപ്പിക്കുന്നതിന്‍റേയും ദൃശ്യങ്ങൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ബൈക്കിന്‍റെ നമ്പർ പ്ലേറ്റ് മാറ്റി മറ്റൊരു നമ്പർ പ്ലേറ്റ് ഉപയോഗിച്ച് കൊല്ലത്തേക്ക് കടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News