ആഹാ ഇത് കലക്കും! ഹിന്ദി അടക്കം ആറ് ഭാഷകളിൽ ഓട്ടോ ഡബ്ബിങ് ഫീച്ചറുമായി യൂട്യൂബ്

youtube

എഐ അധിഷ്ഠിത ഡബ്ബിങ് ഫീച്ചറിന്റെ അപ്‌ഡേഷൻ പ്രഖ്യാപിച്ച് ജനപ്രിയ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബ്.ഇംഗ്ലീഷിൽ നിന്ന് ഫ്രഞ്ച്, ജർമ്മൻ, ഹിന്ദി, ഇന്തോനേഷ്യൻ, ഇറ്റാലിയൻ, ജാപ്പനീസ്, പോർച്ചുഗീസ്, സ്പാനിഷ് ഭാഷകളിലേക്ക് വീഡിയോകൾ സ്വയമേവ ഡബ് ചെയ്യാൻ ഉപയോക്താകകളെ അനുവദിക്കുന്ന ഫീച്ചറാണിത്.

അതേപോലെ, മേൽപ്പറഞ്ഞ ഭാഷകളിലെ വീഡിയോകൾ എഐ ടൂളുകൾ വഴി സ്വയമേവ ഇംഗ്ലീഷിലേക്ക് ഡബ്ബ് ചെയ്യാവുന്നതുമാണ്. വീഡിയോ അപ്ലോഡ് ചെയ്ത ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഉപയോഗിക്കാവുന്നതാണ്. വീഡിയോ അപ്‌ലോഡ് ചെയ്ത് കഴിഞ്ഞാൽ സിസ്റ്റം പിന്തുണയ്‌ക്കുന്ന ഭാഷ കണ്ടെത്തുകയും വീഡിയോയുടെ ഡബ്ബ് ചെയ്‌ത പതിപ്പുകൾ സ്വയമേവ സൃഷ്‌ടിക്കുകപ്പെടുകയും ചെയ്യുന്നതായിരിക്കും.

ALSO READ; കറുമുറെ ചവയ്ക്കാം ചായയ്ക്കൊപ്പം; മധുരമൂറും മധുരസേവ ഒന്ന് ട്രൈ ചെയ്യൂ…

നിലവിൽ യുട്യൂബിന്റെ പാർട്ണർ പ്രീമിയം പ്രോഗ്രാമിൽ അംഗങ്ങളായ ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഫീച്ചർ ഉപയോഗിക്കാൻ കഴിയുക. ‘ഓട്ടോ ഡബ്ഡ്’ എന്ന റ്റാഗോഡ് കൂടിയായിരിക്കും ഇത്തരം വിഡിയോകൾ മറ്റുള്ളവർക്ക് ദൃശ്യമാകുക. നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ അടക്കമുള്ള മാറ്റ് വീഡീയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾക്ക് സമാനമായി ഓഡിയോ ട്രാക്ക് മാറ്റാനുള്ള സൗകര്യം ഇത്തരം വീഡിയോകാലിൽ ലഭിക്കുന്നതായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News