കടുംകയ്യുമായി യൂട്യൂബ്; പലര്‍ക്കും ഇനി വീഡിയോ കാണാനാവില്ല

യൂട്യൂബ് പരസ്യങ്ങളില്‍ നിന്ന് രക്ഷനേടാനായി ‘ആഡ് ബ്ലോക്കര്‍’ ഉപയോഗിക്കുന്നവര്‍ക്ക് തിരിച്ചടിയുമായി യൂട്യൂബ്. പരസ്യവരുമാനത്തില്‍ വന്ന ഇടിവാണ് യൂട്യൂബിനെ ആ ‘കടുംകൈ’ ചെയ്യാന്‍ പ്രേരിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പരസ്യങ്ങളാണ് യൂട്യൂബിന്റെ പ്രധാന വരുമാന മാര്‍ഗം. അതിലൊരു പ്രധാന പങ്ക് യൂട്യൂബര്‍മാര്‍ക്കും കൊടുക്കും. ഈ കാരണം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് യൂട്യൂബ് ഒരു വരുമാന മാര്‍ഗമായി ഇന്ന് ഉപയോഗിക്കുന്നത്.

ഔദ്യോഗിക ആപ്പിന് പകരം വെബ് ബ്രൗസറുകളില്‍ യൂട്യൂബ് തുറന്ന് ആഡ് ബ്ലോക്കിംഗ് എക്സ്റ്റന്‍ഷനുകളുടെ സഹായത്തോടെയാണ് പരസ്യങ്ങളെ ഒഴിവാക്കുന്നത്. എന്നാല്‍ ആഡ് ബ്ലോക്കറുകളെ തന്നെ ബ്ലോക്ക് തയാറെടുക്കുകയാണ് യൂട്യൂബ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഈ വര്‍ഷത്തിന്റെ ആദ്യ മാസങ്ങളില്‍ യൂട്യൂബിന്റെ പരസ്യ വരുമാനത്തില്‍ 2.6% വാര്‍ഷിക ഇടിവുണ്ടായിരുന്നു. വര്‍ഷത്തിലെ മൂന്ന് പാദങ്ങളിലായി തുടരുന്ന പരസ്യവരുമാനത്തിലെ ഇടിവ് നികത്താനാണ് പുതിയ നീക്കത്തിലൂടെ യൂട്യൂബ്. ശ്രമിക്കുന്നത്. ഇനി യൂട്യൂബില്‍ വരുന്ന പരസ്യം ബ്ലോക്ക് ചെയ്യുന്നവര്‍ക്ക് വിഡിയോ കാണാന്‍ കഴിയില്ലെന്നും ചിലപ്പോള്‍ അക്കൗണ്ട് തന്നെ നഷ്ടപ്പെടും എന്നാണ് യൂട്യൂബിന്റെ പുതിയ ഫീച്ചറിനെക്കുറിച്ച് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് ആദ്യമായി യൂട്യൂബിന്റെ ഇത്തരത്തിലുള്ള നീക്കങ്ങള്‍ ശ്രദ്ധിച്ചത്. വിഡിയോ കാണാന്‍ ശ്രമിക്കുന്നതിനിടയില്‍, ‘യൂട്യൂബില്‍ ആഡ് ബ്ലോക്കറുകള്‍ അനുവദനീയമല്ല’ എന്ന പോപ്പ്-അപ്പ് സന്ദേശം പ്രത്യക്ഷപ്പെടുകയായിരുന്നു.

ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ പ്ലാറ്റ്ഫോം പരസ്യ ബ്ലോക്കറുകള്‍ക്കെതിരെ സമീപകാലത്തായി ചില നീക്കങ്ങള്‍ നടത്തിവരുന്നുണ്ട്. പ്രധാനമായും കമ്പ്യൂട്ടറുകളില്‍ യൂട്യൂബ് വിഡിയോകള്‍ കാണുമ്പോഴാണ് ആളുകള്‍ കൂടുതലായും ആഡ് ബ്ലോക്കറുകള്‍ ഉപയോഗിക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകളിലും ചില വെബ് ബ്രൗസറുകള്‍ ആഡ് ബ്ലോക്കിംഗ് ഓപ്ഷനുകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News