ഗര്‍ഭിണിയാണെന്ന് പരിഗണിക്കാതെ ഉപദ്രവിച്ചു, അനിയന്‍ മദ്യപിച്ചെത്തി വഴക്കുണ്ടാക്കും; തെളിവുകള്‍ പുറത്തുവിട്ട് ഗാര്‍ഹിക പീഢനം വെളിപ്പെടുത്തി യൂട്യൂബ് ദമ്പതികള്‍

Praveen Pranav

സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന എല്ലാവരും ഇഷ്ടപ്പെടുന്ന സോഷ്യല്‍ മീഡിയയില്‍ സ്റ്റാര്‍സ് ആണ് പ്രവീണ്‍ പ്രണവ് യൂട്യൂബര്‍സ്. ഇരുവരും ഒന്നിച്ചുള്ള യൂട്യൂബ് ചാനലിന് 4 മില്യണ്‍ ആളുകളാണ് കാഴ്ചക്കാരായിട്ടുള്ളത്.

ഡാന്‍സ് റീല്‍സിലൂടെ പ്രേക്ഷകര്‍ക്ക് വളരെ പരിചിതരാണ് ചേട്ടനും അനുജനും ആയ പ്രവീണും പ്രണവും (കൊച്ചു ). അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള വീഡിയോയും ഇവര്‍ പങ്കുവയ്ക്കാറുണ്ട്. ഈ വര്‍ഷമാണ് പ്രവീണിന്റെ വിവാഹം നടന്നത്.

സുഹൃത്ത് മൃദുലയാണ് വധു. കോളേജില്‍വെച്ച് തുടങ്ങിയ പ്രണയമായിരുന്നു ഇവരുടേത്. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ക്ക് രു കുഞ്ഞ് ജനിച്ചതും. എന്നാല്‍ ഇപ്പോള്‍ കുടുംബത്തിലെ അപ്രതീക്ഷിതമായ ചില സംഭവങ്ങള്‍ വെളിപ്പെടുത്തികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രവീണും മൃദുലയും.

Also Read : http://വില്ലന്‍ ധനുഷ് മാത്രമോ? ഷാരൂഖ് ഖാന്‍ വരെ അനുമതി നല്‍കി; ഒടുവില്‍ തെളിവുകളുമായി നയന്‍താര

ചാനലിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ വീട്ടില്‍ അച്ഛനും സഹോദരനും അമ്മയുമായും വാക്കുതര്‍ക്കം ഉണ്ടാകുകയും അത് അടിയില്‍ കലാശിക്കുകയും ചെയ്തുവെന്നാണ് ഇരുവരുടേയും വെളിപ്പെടുത്തല്‍. ഈ വീഡിയോ മണിക്കൂറുകള്‍ ആയപ്പോഴേക്കും ഒരു മില്യണിലേക്ക് കടന്നു കഴിഞ്ഞു.

വീഡിയോയില്‍ അവര്‍ പറയുന്നതിങ്ങനെ:

പ്രവീണിനെ ഉപദ്രവിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച മൃദുലയെ ഗര്‍ഭിണിയാണെന്ന പരിഗണനപോലും നല്‍കാതെ കുടുംബാംഗങ്ങള്‍ ആക്രമിക്കുകയും നിലത്ത് വീഴുകയും ചെയ്തു. തെറിവിളിച്ചുകൊണ്ട് വയറില്‍ ഇടിച്ചു, ചവിട്ടി താ‍ഴെയിട്ടു. പ്രവീണിന്റെ ദേഹത്തും പരുക്കുകള്‍ പറ്റി. സംഭവത്തില്‍ കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും മാതാപിതാക്കള്‍ ആയതുകൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ല.

സഹോദരനായ കൊച്ചുവിനാണ് വീട്ടില്‍ ഏറ്റവും കൂടുതല്‍ പരിഗണന ലഭിച്ചിട്ടുള്ള. ഭാര്യയെ സ്‌നേഹിക്കുന്നവരെല്ലാം പെണ്‍കോന്തന്മാരാണ്. ഈ വീട് താന്‍ പണിയെടുത്ത് ഉണ്ടാക്കിയതാണെന്നും മൃദുലയുമായി ഒരുനിമിഷം വീട്ടില്‍ തുടരരുതെന്നും അച്ഛന്‍ പറഞ്ഞു. തങ്ങള്‍ ഇറങ്ങി പോകണമെന്നും ആവശ്യപ്പെട്ട് വളരെ മോശമായ രീതിയില്‍ അച്ഛന്‍ പെരുമാറുന്ന വീഡിയോ സഹിതമാണ് പ്രവീണ്‍ ഇന്നലെ തെളിവുകളായി പുറത്തുവിട്ടത്.

സഹോദരന്‍ പല തവണ മദ്യപിച്ച് വീട്ടില്‍ വരികയും തുടരെ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതും പതിവായിരുന്നു. പല സമയത്തും പേടിച്ചാണ് താന്‍ ആ വീട്ടില്‍ കഴിഞ്ഞിരുന്നതെന്നും മൃദുല പറയുന്നു. ഇനി വീട്ടിലേക്ക് പോകാന്‍ തനിക്ക് പേടിയാണെന്നും ഒരിക്കലും തിരിച്ച് പോകില്ലെന്നും ഇരുവരും പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News