പാട്ടിന്റെ വരിയോ പേരോ ഓർമയില്ലേ? എന്നാൽ ഈണം കൊണ്ട് കണ്ടെത്താം, പുതിയ ഫീച്ചറുമായി യൂട്യൂബ് മ്യൂസിക്

പുത്തന്‍ ഫീച്ചറുമായി യൂ ട്യൂബ് മ്യൂസിക്. പാട്ടിന്റെ വരിയോ പേരോ ഓർമയില്ലെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ കണ്ടുപിടിക്കാൻ യൂ ട്യൂബ് മ്യൂസിക് സഹായിക്കും. ആപ്പിളിന്‍റെ ഷസാമിന് സമാനമാണ് പുതിയ ഫീച്ചര്‍. ‘പ്ലേ, സിങ്, ഓര്‍ ഹം എ സോങ്’ എന്നതാണ് ഈ ഫീച്ചര്‍. ഏത് പാട്ടുകള്‍ ആണ് വേണ്ടത് അതിന്റെ വരികള്‍ അറിയില്ലെങ്കില്‍ മൂളിയാൽ മതി. ആന്‍ഡ്രോയിഡ് ഫോണുകളില്‍ യൂട്യൂബില്‍ സെര്‍ച്ച് ബട്ടണില്‍ തന്നെയാകും പുതിയ ഫീച്ചര്‍ ലഭ്യമാകുകമറ്റൊരു ഉപകരണത്തില്‍ വെച്ചാലും അത് തിരിച്ചറിഞ്ഞ പാട്ടു കണ്ടുപിടിക്കാനും ഇതിന് കഴിയും.

ALSO READ: ‘രാഹുൽ വായനാട്ടുകാരെ വഞ്ചിച്ചു,റായ്ബറേലിയിൽ മത്സരിക്കുമെന്ന് പറയാതിരുന്നത് അവരോട് ചെയ്ത തെറ്റ്’: ആനി രാജ

ഗൂഗിള്‍ അസിസ്റ്റന്‍റില്‍ ഈ ഫീച്ചര്‍ നേരത്തെ ലഭ്യമായിരുന്നു. എന്നാൽ അതിനു ചില പോരായ്മകള്‍ ഉണ്ടായിരുന്നു. അതിനേക്കാള്‍ മികച്ച സേവനമാണ് യുട്യൂബ് മ്യൂസിക്കില്‍ കിട്ടുന്നതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

ALSO READ: തട്ടിപ്പുകാർ കൊറിയറായി വരും ; മുന്നറിയിപ്പുമായി കേരളപൊലീസ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here