യൂട്യൂബർമാർക്ക് അവസരങ്ങള്‍, ഷോർട്സ് വീഡിയോകള്‍ക്ക് മൂന്ന് മിനുറ്റ് വരെ ദൈർഘ്യമാകാം; പുതിയ അപ്ഡേറ്റുമായി യൂട്യൂബ്

youtube

പുതിയ അപ്ഡേറ്റുമായി യൂട്യൂബ്. പുതിയ മാറ്റം യൂട്യൂബർമാർക്ക് അവസരങ്ങള്‍ നൽകുന്നതാണ്. പുതിയ അപ്ഡേറ്റ് അനുസരിച്ച് ഷോർട്സ് വീഡിയോകള്‍ക്ക് മൂന്ന് മിനുറ്റ് വരെ ദൈർഘ്യമാകാം. 2024 ഒക്ടോബർ 15 നാണ് പുതിയ അപ്ഡേറ്റ് യൂട്യൂബ് വന്നത്. വെർട്ടിക്കലായും സ്ക്വയർ ആസ്പെക്റ്റ് റേഷ്യോയിലും മൂന്ന് മിനുറ്റ് വരെ ദൈർഘ്യമുള്ള വീഡിയോ അപ്‍ലോഡ് ചെയ്യാം. യൂട്യൂബർമാർക്ക് വളരെ എന്‍ഗേജിംഗായ സ്റ്റോറികള്‍ പറയാന്‍ ഇത് വഴി കഴിയും. യൂട്യൂബിന്‍റെ റെവന്യൂ-ഷെയറിംഗ് മോഡലിന് പുതിയ ഷോർട്സ് വീഡിയോകളും പരിഗണിക്കും.

അതേസമയം മുമ്പ് അപ്‍ലോഡ് ചെയ്ത മൂന്ന് മിനുറ്റ് വരെയുള്ള ഫയലുകള്‍ ലോംഗ്-ഫോം വീഡിയോ എന്ന ഗണത്തില്‍ തന്നെ തുടരും. ഇവ യൂട്യൂബിന്‍റെ പരമ്പരാഗത രീതിയില്‍ തന്നെയുള്ള റെവന്യൂ ഷെയറിംഗിന് ആയിരിക്കും.

ALSO READ: പടം പിടിക്കാൻ മെറ്റ! പ്രമുഖ ഹോളിവുഡ് നിർമ്മാതാക്കളുമായി കൈകോർത്ത് എഐ സിനിമ പുറത്തിറക്കുന്നു

മൂന്ന് മിനുറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകള്‍ നിലവില്‍ യൂട്യൂബ് മൊബൈല്‍ ആപ്പിലെ ഷോർട്സ് ക്യാമറ വഴി നേരിട്ട് ചിത്രീകരിക്കാന്‍ കഴിയില്ല. ഇവ മൊബൈല്‍, ഡെസ്ക്ടോപ് വേർഷനുകളിലെ യൂട്യൂബ് സ്റ്റുഡിയോ വഴിയാണ് അപ്‍ലോഡ് ചെയ്യേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News