യൂട്യൂബ് ഷോർട്സിന്റെ ദൈർഘ്യം ഇനി മൂന്ന് മിനിറ്റ് വരെ. കമ്പനിയുടെ ബ്ലോഗിലാണ് പുതിയ വാഗ്ദാനം നൽകിയിരിക്കുന്നത്. ‘ഇത് സ്രഷ്‌ടാക്കൾ ഏറ്റവും കൂടുതൽ അഭ്യർത്ഥിച്ച ഫീച്ചറായിരുന്നു. അതിനാൽ നിങ്ങളുടെ കഥ പറയാൻ നിങ്ങൾക്ക് കൂടുതൽ സൗകര്യം നൽകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്” എന്നാണ് യൂട്യൂബ് ബ്ലോഗിൽ അറിയിച്ചിരിക്കുന്നത്.
Also Read: ഇനി ടൈപ്പിങ്ങില്ല, പകരം കുത്ത്; വാട്സ്ആപ്പ് ചാറ്റിൽ വരുന്നത് വമ്പൻ മാറ്റം
ഇതല്ലാതെ വേറെയും ഫീച്ചറുകൾ യൂട്യൂബ് അവതരിപ്പിക്കുന്നുണ്ട്. ഇനി ഉപയോക്താക്കൾക്ക് ടെംപ്ലേറ്റുകൾ ഉപയോഗിച്ച് ഷോർട്സ് എളുപ്പത്തിൽ പുനർനിർമ്മിക്കാൻ സാധ്യമാവും. ഒരാൾക്ക് ഇഷ്ടപ്പെടുന്ന ഷോർട്ട്സിൽ “റീമിക്സ്” ടാപ്പ് ചെയ്ത് “യൂസ് ദിസ് ടെംപ്ലേറ്റ്” ഓപ്‌ഷൻ തിരഞ്ഞെടുത്ത് അത് ചെയ്യാനും പുതിയ അപ്ഡേറ്റിലൂടെ സാധ്യമാകും. ഗൂഗിൾ ഡീപ്പ് മൈൻഡ് വീഡിയോ ജനറേറ്റിംഗ് മോഡലായ Veo യൂട്യൂബ് ഷോർടിസിലേക്ക് ചേർക്കാനുള്ള സൌകര്യവും പിന്നാലെ എത്തുന്നുണ്ട്.
Also Read: ദില്ലിക്കും മുംബൈയ്ക്കും പിന്നാലെ ഇന്ത്യയിൽ നാലിടത്ത് കൂടി റീട്ടെയിൽ സ്റ്റോറുകൾ ആരംഭിക്കാൻ ആപ്പിൾ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here