പ്രീമിയം സബ്സ്ക്രൈബേഴ്സിന് മാത്രമല്ല എല്ലാവർക്കും ഇനി യൂട്യുബിന്റെ ഈ ഫീച്ചർ സെറ്റ് ചെയ്യാം

youtube

സ്ലീപ്പർ ടൈമർ ഫീച്ചർ ഇനി യൂട്യുബിലെ എല്ലാവർക്കും . സ്ലീപ്പർ ടൈമർ ഫീച്ചറും പ്ലേബാക്ക് സ്പീഡ് ക്രമീകരണവും യുട്യൂബിൽ കൊണ്ടുവരുമെന്നാണ് റിപ്പോർട്ട്. മുൻപ് പ്രീമിയം സബ്സ്ക്രൈബേഴ്സിന് മാത്രമാണ് സ്ലീപ് ടൈമറുണ്ടായിരുന്നത്. ഈ ഫീച്ചർ ഇനി എല്ലാ ഉപയോക്താക്കൾക്കും ലഭിക്കുമെന്നാണ് റിപ്പോർട്ട്.

ഒരു നിശ്ചിത സമയത്തിന് ശേഷം വീഡിയോ സ്വമേധയാ സ്റ്റോപ്പാകുന്നതാണ് പുതിയ ഫീച്ചർ. എപ്പോഴാണ് വീഡിയോ സ്റ്റോപ്പാകേണ്ടത് എന്നതനുസരിച്ച് മുൻകൂട്ടി ടൈമർ സെറ്റ് ചെയ്യാം. 10, 15, 20, 45 മിനിറ്റായോ അല്ലെങ്കിൽ ഒരു മണിക്കൂറായോ ഈ ഓപ്ഷന്‌‍‍ വഴി ടൈം സെറ്റ് ചെയ്യാം. പ്ലേ ബാക്ക് മെനുവിലാണ് സ്ലീപ്പ് ടൈമർ ഓപ്ഷൻ ലഭ്യമാകുന്നത്.

ALSO READ: ലൈംഗികചൂഷണം തടയാൻ പുതിയ സുരക്ഷാ ഫീച്ചറുകളുമായി ഇൻസ്റ്റ​ഗ്രാം

വീഡിയോയുടെ അവസാനത്തിൽ ടൈമർ തിരഞ്ഞെടുക്കാനും കഴിയും . ഉപയോക്താക്കൾക്ക് കൂടുതൽ നേരം വീഡിയോ കാണണമെന്നുണ്ടെങ്കിൽ പോപ്പ് അപ്പിലൂടെ ടൈം കൂട്ടാം. താത്ക്കാലികമായി പ്ലേ ബാക്ക് നിർത്തുന്നതും ഈ അപ്ഡേഷനിലുണ്ട്. നിലവിൽ 0.25 ആണ് ഏറ്റവും കുറഞ്ഞ പ്ലേബാക്ക് സ്പീഡ്. പുതിയ അപ്ഡേഷനോടെ ഇത് 0.05 ആക്കുമെന്നാണ് റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News