തലക്കെട്ടുകളും തംബ്‌നെയിലുകളും വീഡിയോയുമായി യാതൊരു ബന്ധവും നൽകാത്തവർക്ക് യൂട്യൂബിന്റെ എട്ടിൻറെ പണികിട്ടും. തെറ്റിദ്ധരിപ്പിക്കുന്ന തംബ്‌നെയിലുകളും തലക്കെട്ടുകളും നൽകുന്നവർക്ക് യൂട്യൂബ് മുന്നറിയിപ്പ് നൽകുമെന്ന് റിപ്പോർട്ട്. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഇവ നൽകി ഉപഭോക്താക്കളെ പറ്റിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ നല്‍കുന്നതിനെതിരെ യൂട്യൂബ് ഇന്ത്യയില്‍ കര്‍ശനമായ വ്യവസ്ഥകള്‍ കൊണ്ടുവരാനാണ് നീക്കമെന്നാണ് റിപ്പോർട്ട്.
വ്യൂസ് കൂട്ടാനായി തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകള്‍ ഉപയോഗിക്കുന്നതാന് പല യൂട്യൂബർസും ചെയ്യുന്നത് . ഇത്തരം വീഡിയോകൾക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍. കൂടുതലായി ബ്രേക്കിങ് ന്യൂസും സമകാലിക സംഭവങ്ങളും ഉള്‍പ്പെടുന്ന വിഡിയോ കണ്ടന്റുകളിലാണ് ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് എന്നാണ് വിവരം.
also read: ഗൂഗിളില്‍ വമ്പന്‍ പിരിച്ചുവിടല്‍; വെട്ടിക്കുറക്കുന്നത് മാനേജ്മെന്റ് തസ്തികകൾ
പുതുതായി അപ്‌ലോഡ് ചെയ്യുന്ന കണ്ടന്റുകള്‍ക്കാണ് ഇത് ബാധകമാകുക. ആദ്യ ഘട്ടത്തില്‍ മുന്നറിയിപ്പില്ലാതെ വ്യവസ്ഥകള്‍ തെറ്റിക്കുന്ന വിഡിയോകള്‍ നീക്കം ചെയ്യും. എന്നാൽ വാര്‍ത്തകളെയോ സമകാലിക സംഭവങ്ങളെയോ എങ്ങനെ തരംതിരിക്കുമെന്ന് യൂട്യൂബ് വ്യക്തമാക്കിയിട്ടില്ല, രാഷ്ട്രീയ വാര്‍ത്തകള്‍ക്ക് പുറമെ മറ്റ് ഉള്ളടക്കങ്ങളിലേക്ക് യൂട്യൂബ് തങ്ങളുടെ വ്യവസ്ഥ വ്യാപിപ്പിക്കുമോ എന്ന് അധികൃതര്‍ സൂചിപ്പിച്ചിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here