ഇനി മൂളികൊടുത്താല്‍ മതി പാട്ട് യൂട്യൂബ് കണ്ടുപിടിച്ചു തരും

ചില പാട്ടുകള്‍ മൂളി പാട്ടു പോലെ മനസിലേക്ക് വരുമ്പോള്‍ ഏതാണ് ആ പാട്ടെന്ന അറിയാന്‍ പലപ്പോഴും നമ്മള്‍ തലപുകക്കാറുണ്ട്. എന്നാല്‍ ഇനി അങ്ങനെ ബുദ്ധിമുട്ടേണ്ട മൂന്ന് സെക്കന്‍ഡ് നേരത്തേക്ക് പാട്ടുകള്‍ മൂളിയോ റെക്കോര്‍ഡ് ചെയ്‌തോ തിരയാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ ആന്‍ഡ്രോയിഡ് ആപ്പ് ഫീച്ചര്‍ യൂട്യൂബ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.

Also Read: താനൂർ കസ്റ്റഡി മരണം: പ്രതികൾ എസ്പിക്ക് കീഴിലെ ഡാൻസാഫ് ഉദ്യോഗസ്ഥർ

ആപ്പിളിന്റെ മ്യൂസിക് റെക്കഗ്‌നിഷന്‍ ആപ്പായ ഷാസാമിലെ ഫീച്ചറിന് സമാനമായ സവിശേഷതയാണ് യൂട്യൂബ് അവതരിപ്പിക്കാന്‍ പോകുന്നത്. നിലവില്‍ പരീക്ഷണഘട്ടത്തിലുള്ള ഫീച്ചര്‍ വൈകാതെ യൂസര്‍മാരിലേക്ക് എത്തിയേക്കും. യൂട്യൂബ് ആപ്പിന്റെ ”വോയ്സ് സെര്‍ച്ച്” വഴി ”സോംഗ് സെര്‍ച്ചിങ്” ഫംഗ്ഷന്‍ ആക്സസ് ചെയ്യാന്‍ കഴിയും. പാട്ട് തിരിച്ചറിയുമ്പോള്‍, ഒഫീഷ്യല്‍ പാട്ടും, ഉപയോക്താവ് സൃഷ്ടിച്ച വീഡിയോകള്‍, ഷോര്‍ട്ട്‌സ് എന്നിവ ലിസ്റ്റില്‍ വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News