വീഡിയോകള്‍ക്കിടയില്‍ പരസ്യം കാണിക്കാന്‍ പുതിയ ഒരു സംവിധാനം പരീക്ഷിക്കുകയാണ് യുട്യൂബ്. യുട്യൂബ് ആഡ് വിഭാഗം പ്രൊഡക്ട് മാനേജ്‍മെന്റ് ഡയറക്ടര്‍ റൊമാന പവാറാണ് വരാന്‍ പോകുന്ന മാറ്റത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. യൂട്യൂബ് കാണുന്നവർക്ക് ഉണ്ടാകുന്ന തടസങ്ങൾ കുറച്ച് പരമാവധി കുറഞ്ഞ നേരത്തേക്ക് മാത്രം പരസ്യങ്ങള്‍ കാണുന്നതിനുള്ള ക്രമീകരണങ്ങളാണ് യുട്യൂബിൽ ഒരുക്കിയിരിക്കുന്നത്.
കാഴ്ചക്കാരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച സര്‍വേയുടെ അടിസ്ഥാനത്തിലാണ് പരസ്യ ബ്രേക്കുകളിലെ പുതിയ മാറ്റങ്ങള്‍. ഇതിന്റെ ഭാഗമായി പരസ്യ ബ്രേക്കുകളുടെ എണ്ണം കുറയ്ക്കുകയും ദൈര്‍ഘ്യം കൂട്ടുകയും ചെയ്തേക്കും. ബിഗ് സ്ക്രീനുകളില്‍ കുറേ കൂടി മികച്ച കാഴ്ച അനുഭവം ഉണ്ടാകുന്നതിനാണ് യുട്യൂബിന്റെ ഈ പുതിയ പരീക്ഷണം. ഉള്ളടക്കം അനുസരിച്ച് വ്യത്യസ്തമായ ‘പരസ്യ കാഴ്ച അനുഭവം’ ആണ് ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നത്. ഇടയ്ക്കിടെയുള്ള പരസ്യ ബ്രേക്കുകളെക്കാള്‍ പരസ്യങ്ങള്‍ ഒരുമിച്ച് ഒരു സമയത്തായി കാണിക്കുന്നതാണെന്ന് സര്‍വേ വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരസ്യങ്ങള്‍ കാണിക്കുന്ന രീതിയില്‍ മാറ്റം വരുത്തുന്നതെന്നും ഇതിന്റെ പരീക്ഷണം ഉടന്‍ ആരംഭിക്കുമെന്നും യുട്യൂബ് വ്യക്തമാക്കുന്നു.
ALSO READ:ഫ്‌ലാറ്റിന്റെ പണം നല്‍കാന്‍ തുക കണ്ടെത്താന്‍ കഴിഞ്ഞില്ല; വ്യാജ മോഷണ പരാതിയുമായി യുവാവ്
പരസ്യം സ്കിപ്പ് ചെയ്യാന്‍ ഇനി എത്ര സമയം കൂടി ബാക്കിയുണ്ടെന്ന് വ്യക്തമായി കാണിക്കുന്ന ടൈമര്‍ പുതിയ രീതിയിലും സ്ക്രീനിലുണ്ടാവും. പരസ്യം ബ്രേക്കുകളുടെ ദൈര്‍ഘ്യം എത്രയുണ്ടെന്ന് ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ ഇത് സഹായിക്കും. ഒരു സമയത്തെ പരസ്യ ബ്രേക്കില്‍ എത്ര പരസ്യങ്ങള്‍ കാണിക്കുമെന്ന് മുകളില്‍ ഇടതു വശത്ത് കാണിക്കുന്ന ബാഡ്ജിന് പകരം താഴെ വലതു വശത്ത് മഞ്ഞ നിറത്തില്‍ പരസ്യം സ്കിപ്പ് ചെയ്യാനുള്ള ബട്ടനുണ്ടാവും. ഇതില്‍ പരസ്യത്തിന്റെ ബാക്കിയുള്ള ദൈര്‍ഘ്യവും കാണിക്കും.
ആയിരക്കണക്കിന് ഉപയോക്താക്കളുടെ അഭിപ്രായം പരിഗണിച്ചാണ് മാറ്റം കൊണ്ടുവരുന്നതെന്ന് കമ്പനി പറയുന്നു. പരസ്യങ്ങള്‍ കാണാന്‍ താത്പര്യമില്ലാത്തവര്‍ക്ക് സബ്‍സ്ക്രിപ്ഷന്‍ എടുക്കാനുള്ള അവസരമുണ്ട്. അഡ്ബ്ലോക്കറുകള്‍ അനുവദിക്കില്ലെന്ന് കാണിച്ചു കൊണ്ടുള്ള പോപ്പ്അപ്പുകള്‍ നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here