ക്രിയേറ്റർമാരുമായി കൂടുതൽ അടുത്തിടപഴകാം; പുതിയ സൗകര്യമൊരുക്കി യുട്യൂബ്

youtube

ക്രിയേറ്റർമാർക്കായി പുതിയ പ്ലാറ്റ്ഫോം ഒരുക്കി യൂട്യൂബ്. ക്രിയേറ്റർമാരും ആരാധകരും തമ്മിലുള്ള ബന്ധവും അടുപ്പവും കൂട്ടാനാണ് യൂട്യൂബിന്റെ ‘കമ്മ്യൂണിറ്റീസ്’ എന്ന പേരിലുള്ള ഈ പ്ലാറ്റ്ഫോം.  യൂട്യൂബ് ചാനലുമായി ബന്ധിപ്പിച്ചാണ് ഇത് പ്രവർത്തിക്കുക. ക്രിയേറ്റർമാർക്ക് തങ്ങളുടെ ആരാധകരോടും കാഴ്ചക്കാരോടും സംവദിക്കാനുള്ള അവസരമാണ് ഇതിലൂടെ സാധ്യമാകുക.

ALSO READ: 6.99 ലക്ഷത്തിന്റെ കാര്‍ 4.99 ലക്ഷം രൂപയ്ക്ക്! വിലക്കുറവില്‍ വിപ്ലവം തീര്‍ക്കാന്‍ എംജി മോട്ടോഴ്സ്

സബ്‌സ്‌ക്രൈബർമാർക്ക് ഈ ഫീച്ചർ ലഭ്യമാവുക. ഇതുവഴി കാഴ്ചക്കാർക്കും ക്രിയേറ്റർ കമ്മ്യൂണിറ്റിയിൽ കണ്ടന്റുകൾ ഷെയർ ചെയ്യാം. ചിത്രങ്ങളും വീഡിയോയും ടെക്സ്റ്റും ഉപയോഗിച്ച് ക്രിയേറ്ററുമായും മറ്റ് കാഴ്ചക്കാരുമായും ഇടപഴകാനാകും . എന്നാൽ കണ്ടന്‍റിന്‍റെ നിയന്ത്രണം ക്രിയേറ്റർമാർക്ക് തന്നെയാണ്. ഈ വർഷം അവസാനത്തോടെ കൂടുതൽ ആളുകളിലേക്ക് കമ്മ്യൂണിറ്റീസ് എത്തുമെന്നാണ് കരുതുന്നത്.ആരാധകരുമായി സംവദിക്കാൻ ക്രിയേറ്റര്‍മാര്‍ക്ക് ഡിസ്‌കോര്‍ഡ്, റെഡ്ഡിറ്റ് പോലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകൾ പോലെയാണ് ഇതെന്നുമാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News