ക്രിയേറ്റര്‍മാര്‍ക്ക് കമ്മിഷന്‍ കിട്ടും; യൂട്യൂബ് വീഡിയോ കണ്ട് ഷോപ്പിങ് ചെയ്യാം

youtube video

ഓണ്‍ലൈന്‍ ഷോപ്പിങ് സംവിധാനം അവതരിപ്പിച്ച് യൂട്യൂബ്. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പണം നേടാനുള്ള മാര്‍ഗങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് യൂട്യൂബിന്റെ ഈ പുതിയ നീക്കം. ബ്ലോഗിലൂടെയാണ് ഗൂഗിള്‍ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. യോഗ്യരായ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കാകും ഈ സേവനം വഴി ഓണ്‍ലൈന്‍ വില്‍പ്പന നടത്താം. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് യൂട്യൂബ് ഷോപ്പിങ്ങില്‍ സൈന്‍ അപ്പ് ചെയ്യാൻ കഴിയും .

ഫ്‌ളിപ്പ്കാര്‍ട്ട്, മിന്ത്ര എന്നിവരാണ് ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ യൂട്യൂബിന്റെ ഇന്ത്യയിലെ പങ്കാളികള്‍. കാഴ്ചക്കാര്‍ക്ക് വീഡിയോ കണ്ടുകൊണ്ട് തന്നെ ഉത്പന്നങ്ങള്‍ പരിശോധിക്കാനും വാങ്ങാനും കഴിയും. സാധാരണ വീഡിയോകള്‍, ലൈവ് സ്ട്രീമുകള്‍, ഷോര്‍ട്ട്‌സ് എന്നിവിടങ്ങളിലെല്ലാം ഇതിനു കഴിയും. ക്രിയേറ്റര്‍മാരുടെ ആപ്ലിക്കേഷന്‍ അംഗീകരിച്ചാൽ അവര്‍ക്ക് ഉത്പന്നങ്ങള്‍ വീഡിയോകള്‍ക്കൊപ്പം ടാഗ് ചെയ്യാം. വീഡിയോ കാണുന്നതിനിടെ കാഴ്ചക്കാര്‍ ലിങ്ക് തുറന്ന് ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ക്രിയേറ്റര്‍മാര്‍ക്ക് കമ്മിഷന്‍ കിട്ടും. എന്നാൽ ക്രിയേറ്റര്‍മാര്‍ക്ക് കിട്ടുന്ന കമ്മിഷന്‍ നിരക്ക് ഉത്പന്നങ്ങള്‍ക്കനുസരിച്ച് മാറും. ക്രിയേറ്റര്‍മാര്‍ക്ക് ഇത് ഉത്പന്നങ്ങള്‍ ടാഗ് ചെയ്യുമ്പോള്‍ തന്നെ കാണാന്‍ കഴിയും.

ALSO READ: ഐഫോണ്‍ 16 ഉപയോഗിക്കുന്നത് നിയമവിരുദ്ധം; ഞെട്ടണ്ട ‘അവിടെ’ ഇങ്ങനാണ് ഭായ്!

നേരത്തേ യുഎസ്സിലും ദക്ഷിണ കൊറിയയിലും സമാനമായ അഫിലിയേറ്റ് മാര്‍ക്കറ്റിങ് പ്രോഗ്രാം യൂട്യൂബ് അവതരിപ്പിച്ചിരുന്നു.ഇന്ത്യയില്‍ നിന്നുള്ള ക്രിയേറ്റര്‍മാര്‍ക്ക് മാത്രമാണ് ഈ സേവനം ഉപയോഗിക്കാനാവൂ.അതേസമയം ചാനലിന് പതിനായിരത്തില്‍ കൂടുതല്‍ സബ്‌സ്‌ക്രൈബര്‍മാര്‍ ഉണ്ടെങ്കില്‍ മാത്രമേ യൂട്യൂബ് ഷോപ്പിങ് ചെയ്യാനാകൂ. കുട്ടികള്‍ക്ക് മാത്രമായുള്ള ചാനലുകള്‍ക്കും സംഗീത ചാനലുകള്‍ക്കും ഈ സൗകര്യം ഉപയോഗിക്കാനാകില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News