യൂട്യൂബ് വ്‌ളോഗര്‍ അറസ്റ്റില്‍

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ചെയ്തതിനെ തുടര്‍ന്ന് യുടൂബ് വ്‌ളോഗര്‍ അറസ്റ്റിലായി. ചെര്‍പുളശ്ശേരി സ്വദേശി അക്ഷജ് ആണ് അറസ്റ്റിലായത്. ചെര്‍പ്പുളശ്ശേരി റെഞ്ച് എക്‌സൈസ് സംഘമാണ് അക്ഷജിനെ അറസ്റ്റ് ചെയ്തത്. നാടന്‍ ബ്ലോഗര്‍ എന്ന പേരിലാണ് യൂടൂബ് ചാനല്‍ നടത്തുന്നത്.

ALSO READ: ‘കുഞ്ഞുനാളിൽ ടിവിയിൽ മാത്രം കണ്ട കിരീടം ഇന്ന് തിയേറ്ററിൽ’, കേരളീയത്തിന് കയ്യടിച്ച് സോഷ്യൽ മീഡിയ

മദ്യം മിക്‌സ് ചെയ്യുന്നത്, കോക്ക്‌ടെയില്‍ ഉണ്ടാക്കുന്നതിനും, കുട്ടികളില്‍ ഉള്‍പ്പെടെ മദ്യപാന ആസക്തി ഉണ്ടാക്കാവുന്ന തരത്തില്‍ നിരവധി വീഡിയോകളാണ് ഇന്‍സ്റ്റഗ്രാമിലടക്കം ഇയാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ALSO READ: കരുത്തരെ തകര്‍ത്ത് ഇന്ത്യ, സൗത്താഫ്രിക്കയ്‌ക്കെതിരെ 243 റണ്‍സിന്‍റെ വമ്പന്‍ വിജയം

അക്ഷജിന്റെ വീട്ടിൽ നിന്നും വീഡിയോ റെക്കോർഡ് ക്യാമറയും ലാപ്ടോപ്പ് ഉൾപ്പെടെയുള്ള ഉപകരണങ്ങളും കണ്ടെടുത്തു. വീട്ടിൽ നടത്തിയ റെയ്ഡിൽ അനധികൃതമായി വൈൻ നിർമ്മാണത്തിന് തയ്യാറാക്കിയ 20 ലിറ്റർ വാഷ് മിശ്രിതവും 5 ലിറ്റർ വൈനും പിടികൂടി പ്രതിയെ ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ മെയ് മാസത്തിലും അക്ഷജിനെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News