ഇന്ത്യയിലടക്കം ഏറെ പ്രചാരത്തിലുള്ള ഒരു വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമാണ് യൂട്യൂബ്. ഇപ്പോഴിതാ യൂട്യൂബിനെ വരുമാന മാര്‍ഗമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഒരു സന്തോഷവാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. യൂട്യൂബ് വീഡിയോകളില്‍ നിന്ന് വരുമാനം നേടുന്നതിനായി ചില നിബന്ധനകള്‍ ഉണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ നിബന്ധനകളില്‍ ഇളവ് വരുത്തിയിരിക്കുകയാണ് യൂട്യൂബ് .
Also Read- ലണ്ടനില്‍ ഉപരിപഠനത്തിന് പോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കുത്തേറ്റു മരിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍
ഇനി മുതല്‍ 500 സബ്സ്‌ക്രൈബര്‍മാരായാല്‍ യൂട്യൂബ് നിന്ന് വരുമാനം കിട്ടി തുടങ്ങും. ഇതുവരെ 1000 സബ്‌സ്‌ക്രൈബേഴ്‌സ് ആയിരുന്നു വേണ്ടിയിരുന്നത്. ഒപ്പം വാച്ച്അവറിലും ഷോര്‍ട്ട്സിന്റെ വ്യൂസിലും കമ്പനി ഇളവ് വരുത്തിയിട്ടുണ്ട്. പണം ലഭിച്ചു തുടങ്ങാന്‍ ഇനി 4000 വാച്ച്അവര്‍ വേണ്ട പകരം 3000 വാച്ച് അവര്‍ മാത്രം ഉണ്ടായല്‍ മതി. യൂട്യൂബ് ഷോര്‍ട്ട്സിന്റെ വ്യൂസ് 10 മില്യണില്‍ നിന്ന് 3 മില്യണായിട്ടാണ് കുറച്ചിട്ടുള്ളത്.
അമേരിക്ക, യുകെ, തായ്‌വാന്‍, സൗത്ത് കൊറിയ, കാനഡ എന്നീ രാജ്യങ്ങളില്‍ ആണ് പുതിയ മാറ്റങ്ങള്‍ നിലവില്‍ നടപ്പിലാക്കിയിരിക്കുന്നത്. എന്നാല്‍ അധികം വൈകാതെ ഈ മാറ്റങ്ങള്‍ ഇന്ത്യയിലും അവതരിപ്പിച്ചേക്കുമെന്നാണ് വിവരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here