യൂട്യൂബ് വീഡിയോക്കായി ബൈക്കിൽ 300 കിലോമീറ്റര്‍ വേഗതയിൽ, ഡെറാഡൂൺ സ്വദേശിക്ക് ദാരുണാന്ത്യം

യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്യുന്നതിനായി 300 കിലോമീറ്റര്‍ വേഗതയിൽ ബൈക്ക് റൈഡിംഗ് നടത്തിയ യുവാവിന് ദാരുണാന്ത്യം. പ്രശസ്ത ബൈക്ക് റൈഡറും യൂട്യൂബറുമായ അഗസ്ത്യ ചൗഹാൻ (25) ആണ് ബൈക്ക് അപകടത്തിൽ കൊല്ലപ്പെട്ടത്. 300 കിലോമീറ്റർ വേഗതയിൽ  സൂപ്പർ ബൈക്ക് ഓടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡിറിൽ ഇടിക്കുകയായിരുന്നു. അലിഗഡ് ജില്ലയിലെ തപ്പാൽ പൊലീസ് ഉദ്യോഗസ്ഥർ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ഡെറാഡൂണ്‍ സ്വദേശിയായ അഗസ്ത്യ ദില്ലിയിലേക്കുള്ള യാത്രാമധ്യേയാണ് അപകടത്തിൽപ്പെട്ടത്. യമുന എക്സ്പ്രസ് വേയിലെ ഡിവൈഡറിലിടിച്ച് ബൈക്ക് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അഗസ്ത്യ തെറിച്ചുവീഴുകയും ഹെൽമറ്റ് തകരുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ അഗസ്ത്യ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. അഗസ്ത്യക്ക് യൂട്യൂബിൽ 12 ലക്ഷത്തിലധികം കാഴ്ചക്കാരുണ്ട്. ബൈക്ക് യാത്രകളും സാഹസിക യാത്രകളും ഈ ചാനലിലൂടെ പങ്കുവെച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News