യൂട്യൂബർ അർജ്യുവും അവതാരക അപർണയും വിവാഹിതരായി

arjyu wedding

റോസ്റ്റിങിലൂടെ നെറ്റിസൺസിന്‍റെ പ്രിയപ്പെട്ടവനായി മാറിയ സോഷ്യല്‍ മീഡിയ വ്ലോഗര്‍ അര്‍ജ്യുവും അവതാരക അപര്‍ണയും വിവാഹിതരായി. സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. റോസ്റ്റിങ് വീഡിയോകളിലൂടെ വൈറലായ താരമാണ് അര്‍ജ്യു എന്ന അര്‍ജുന്‍ സുന്ദരേശന്‍. വളരെ കുറഞ്ഞ ദിവസം കൊണ്ട് തന്നെ 1 മില്യൺ സബ്സ്ക്രൈബേ‍ഴ്സ് നേടാനും അദ്ദേഹത്തിനായി.

അവതാരകയും മോഡലുമാണ് അപര്‍ണ പ്രേംരാജ്. ഇക്കഴിഞ്ഞ ജൂലൈയില്‍ ആയിരുന്നു അര്‍ജ്യു തന്റെ പ്രണയം വെളിപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ഇരുവരും ആദ്യമായി പരിചയപ്പെടുന്നത്. തന്റെ പ്രണയിനിയായ അപര്‍ണയുടെ ഒപ്പമുള്ള ചിത്രങ്ങളും അര്‍ജ്യു പങ്കുവച്ചിരുന്നു. ഇപ്പോൾ വിവാഹ ചിത്രങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. നിരവധി പേരാണ് ദമ്പതികൾക്ക് കമന്‍റുകളിലൂടെ ആശംസയർപ്പിച്ചു കൊണ്ട് എത്തുന്നത്.

ALSO READ; ‘ദുബായ് രാജകുമാരനാ’യെത്തി കോടികളുടെ തട്ടിപ്പ് നടത്തി; 20 വർഷത്തെ തടവുശിക്ഷ വിധിച്ച് യുഎസ് കോടതി

NEWS SUMMERY : Social media vlogger Arju and anchor Aparna got married. The wedding was a private ceremony attended only by friends and family members.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News