‘കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കേണ്ട മാർഗങ്ങൾ ഉൾപ്പെടുത്തി വീഡിയോ’, യുപിയിൽ യൂട്യൂബറായ യുവതി അറസ്റ്റിൽ

കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കേണ്ട മാർഗങ്ങൾ ഉൾപ്പെടുത്തി വീഡിയോ ചെയ്‌ത യുവതി യുപിയിൽ അറസ്റ്റിലായി. എക്‌സ് പ്ലാറ്റ്‌ഫോമിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ഗാസിയാബാദിൽ വെച്ചാണ് പൊലീസ് യുവതിയെ പിടികൂടിയത്.

ALSO READ: ‘ആൺ-പെൺ ചട്ടക്കൂടിൽ ഒതുക്കരുത്’, തൊഴിൽ, വിദ്യാഭ്യാസ രംഗത്ത് ട്രാൻസ്‌ജെൻഡറുകളെ പ്രത്യേക വിഭാഗമായി പരിഗണിക്കണം: മദ്രാസ് ഹൈക്കോടതി

കുട്ടികളെ എങ്ങനെ ലൈംഗികമായി ഉപദ്രവിക്കാം എന്ന് ഒരു യൂട്യൂബ് വീഡിയോ ക്ലിപ്പിൽ യുവതി പ്രേക്ഷകരോട് പറയുന്നതാണ് അറസ്റ്റിലേക്ക് നയിച്ചത്. ശിഖ മൈത്രേയ എന്ന യുവതിയാണ് അറസ്റ്റിലായത്. കുൻവാരി ബീഗം എന്ന പേരിലുള്ള തന്റെ യുട്യൂബ് ചാനലിലാണ് യുവതി ഈ വീഡിയോ പങ്കുവെച്ചതെന്ന് പൊലീസ് പറയുന്നു.

ALSO READ: മതപരിവര്‍ത്തനം ആരോപിച്ച് മഹാരാഷ്ട്രയില്‍ മൂന്ന് ക്രൈസ്തവര്‍ക്ക് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനം: വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു

ദേശീയ വനിത കമ്മീഷൻ ചെയർമാൻ രേഖ ശർമയുടെ നിർദേശപ്രകാരമാണ് എക്‌സിൽ പ്രചരിക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ യുവതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. യുവതി ഇത്തരം വീഡിയോ തന്ററെ ചാനലിലൂടെ പുറത്തുവിടാനുണ്ടായ കാരണം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News