‘മയില്‍ മാംസം’ പാകം ചെയ്ത് യൂട്യൂബില്‍ വീഡിയോ പങ്കുവെച്ച സംഭവത്തില്‍ യൂട്യൂബര്‍ പിടിയില്‍. തെലങ്കാന സിര്‍സില സ്വദേശി കോടം പ്രണയ്കുമാറിനെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ദേശീയപക്ഷിയായ മയിലിനെ വേട്ടയാടിപ്പിടിച്ച് യൂട്യൂബിലൂടെ ‘മയില്‍കറി’ തയാറാക്കുന്ന വീഡിയോ യുവാവ് പ്രചരിപ്പിക്കുകയും സമൂഹമാധ്യമങ്ങളില്‍ അത് വൈറലാകുകയും ചെയ്തത്. പാചകം ചെയ്ത ‘മയില്‍കറി’ യുവാവ് ഭക്ഷണത്തിന് ഉപയോഗിക്കുന്നതായും വീഡിയോയില്‍ വന്ന സാഹചര്യത്തിലാണ് വനംവകുപ്പിന്റെ നടപടി.
വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത പക്ഷിയായിട്ടുള്ള മയിലിനെ വേട്ടയാടുന്നതും കൊല്ലുന്നതും നിരോധിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ വന്യജീവികളെ വേട്ടയാടുന്നത് പ്രോല്‍സാഹിപ്പിക്കുന്ന തരത്തില്‍ യുവാവ് വീഡിയോ പോസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധമായിരുന്നു ഉണ്ടായിരുന്നത്. സംഭവത്തില്‍ വനംവകുപ്പിനെ കൂടാതെ പൊലീസും കേസെടുത്തിട്ടുണ്ട്. ഇയാളുടെ രക്തസാംപിളും പാകം ചെയ്ത മയില്‍കറിയും ഫൊറന്‍സിക് പരിശോധനയ്ക്കായി പൊലീസ് അയച്ചിട്ടുണ്ട്. ഇദ്ദേഹത്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സമാനകുറ്റം ആരെങ്കിലും ആവര്‍ത്തിച്ചാലും കേസെടുക്കുമെന്ന് സിര്‍സില എസ്പി അഖില്‍ മഹാജന്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here