പ്രായപൂർത്തിയാകാത്ത,കാഴ്ചവൈകല്യമുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു; യൂട്യൂബർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത കാഴ്ചവൈകല്യമുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യൂട്യൂബർ അറസ്റ്റിൽ. കോട്ടയം കൂട്ടിക്കൽ സ്വദേശി ജീമോൻ ആണ് മുനമ്പം പോലീസിന്‍റെ പിടിയിലായത്.

ALSO READ: പ്രധാനമന്ത്രിയെ വിമർശിക്കുന്നത് രാജ്യദ്രോഹമല്ല; കർണാടക ഹൈക്കോടതി

പെൺകുട്ടി പാടുന്ന പാട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാക്കിത്തരാമെന്നു പറഞ്ഞാണ് ഇയാൾ പെൺകുട്ടിയുടെ അടുത്തുകൂടിയത്. തുടർന്ന് ചിത്രികരണത്തിനെന്ന പേരില്‍ ഇയാൾ പെണ്‍കുട്ടിയെ ചെറായി ബീച്ചിലെത്തിച്ചു. പെണ്‍കുട്ടിയോടൊപ്പം അമ്മയും സഹോദരനും എത്തിയിരുന്നു. എന്നാല്‍ ഇവർ അടുത്തില്ലാതിരുന്ന സമയം ഹോട്ടൽ മുറിയിൽ വച്ച് ഇയാൾ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത മുനമ്പം പൊലീസ് പ്രതിയെ പിടികൂടി.

ALSO READ: പശ്ചിമ ബംഗാളിലെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News