റിവ്യൂ മൂലം സിനിമ ഇല്ലാതെയാകുന്നു എന്ന പലരുടെയും വാദങ്ങൾക്ക് കൃത്യമായ മറുപടിയായിരുന്നു, കാതൽ സിനിമയുടെ പ്രസ് മീറ്റിൽ വെച്ച് മമ്മൂട്ടി നൽകിയത്. റിവ്യു അതിന്റെ വഴിക്ക് പോകുമെന്നും സിനിമ നല്ലതാണെങ്കിൽ ആളുകൾ കാണുമെന്നും ആയിരുന്നു കഴിഞ്ഞ ദിവസം മമ്മൂട്ടി പറഞ്ഞത്. സോഷ്യൽ മീഡിയകളിലും മറ്റും വലിയ രീതിയിലാണ് മമ്മൂട്ടിയുടെ അഭിപ്രായത്തെ അനുകൂലിച്ചുകൊണ്ട് പലരും രംഗത്തെത്തിയത്. ഇപ്പോഴിതാ വിഷയത്തിൽ വിവാദ യൂട്യൂബർ അശ്വന്ത് കോക് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
‘ഇതിഹാസ നടൻ ആണ് മമ്മൂട്ടി. അദ്ദേഹം സെൻസിബിൾ ആണ്. എപ്പോഴും വിവേകത്തോടെ കാര്യങ്ങൾ പറയുന്ന മനുഷ്യനാണ് അദ്ദേഹം. ഇന്നും അങ്ങനെ തന്നെയാണ് സംസാരിച്ചത്. സിനിമയെ സിനിമയുടെ വഴിക്ക് വിടൂ. വിജയിക്കേണ്ടത് ആണെങ്കിൽ വിജയിക്കും. റിവ്യൂസ് നിർത്തിക്കഴിഞ്ഞാൽ പോലും എല്ലാ സിനിമയും വിജയിക്കില്ല. അത് സത്യമായ കാര്യമാണ്. അത് മമ്മൂട്ടി മനസിലാക്കി. ഡിഫൻസീവ് മെക്കാനിസത്തിന്റെ ഭാഗമായി സിനിമ പരാജയപ്പെടുമ്പോൾ അതിന്റെ കുറ്റം മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കുകയാണ് ചെയ്യുന്നത്’, അശ്വന്ത് കോക് പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.
ALSO READ: ‘രജനി ലോകേഷ് ചിത്രത്തിൽ മമ്മൂക്ക’, വാർത്തകൾ സത്യമോ? പ്രതികരിച്ച് മെഗാസ്റ്റാർ
അതേസമയം, ബാന്ദ്ര സിനിമയുടെ വിവാദമായ നെഗറ്റീവ് റിവ്യുവിനെ കുറിച്ചും അശ്വന്ത് കോക്ക് സംസാരിച്ചു. ‘സിനിമയെ ഒരിക്കലും അത് ബാധിക്കില്ല. പരിഹാസമൊന്നും അല്ല ചെയ്തത്. അതൊരു മിമിക്രി ആണ്. വേഷം അനുകരിക്കാം ശബ്ദം അനുകരിക്കാം രൂപമാറ്റം അനുകരിക്കാം. അതൊരിക്കലും ബോഡിഷെയ്മിംഗ് അല്ല’, എന്നാണ് അശ്വന്ത് പറഞ്ഞത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here