റെയില്‍വേ ട്രാക്കില്‍ പടക്കങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച് യൂട്യൂബര്‍; കിട്ടിയത് എട്ടിന്റെ പണി, വീഡിയോ വൈറല്‍

റെയില്‍വേ ട്രാക്കില്‍ പടക്കങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച് യൂട്യൂബര്‍. രാജസ്ഥാനിലെ ഫുലേര അജ്മീര്‍ പ്രദേശത്തെ ദന്ത്രാ സ്റ്റേഷന് സമീപമാണ് സംഭവം. ട്രാക്കിന്റെ മധ്യത്തില്‍ വച്ച് പടക്കത്തിന് തീ കൊടുക്കുന്ന ദൃശ്യത്തിലെ ആളെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

Also Read : ക്ഷേത്രത്തിനുള്ളില്‍ പതിമൂന്ന്കാരനെ പീഡിപ്പിച്ച പൂജാരി പിടിയില്‍

യൂട്യൂബറുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ആര്‍ പി എഫ് ഇക്കാര്യം ശ്രദ്ധിച്ചത്. റെയില്‍വേ ആക്റ്റിലെ സെക്ഷന്‍ 145, 147 പ്രകാരം റെയില്‍വേ ട്രാക്കുകളിലും പ്ലാറ്റ്ഫോമുകളിലും വിഡിയോ ചിത്രീകരിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഈ നിയമം ലംഘിച്ചാല്‍ 1000 രൂപ പിഴയോ ആറ് മാസം വരെ തടവോ ലഭിക്കും.

Also Read : മണിപ്പൂരില്‍ തട്ടിക്കൊണ്ടുപോയ രണ്ട് പേര്‍ വെടിയേറ്റ് മരിച്ച നിലയില്‍

പടക്കത്തിന് തീ കൊടുത്തതിനെ തുടര്‍ന്ന് കനത്ത പുക ഉയര്‍ന്നു. പാമ്പിന്റെ രൂപത്തിലായിരുന്നു ചാരം. എത്രയും വേഗം യൂട്യൂബര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ നോര്‍ത്ത് വെസ്റ്റേണ്‍ ഡിവിഷനിലേക്ക് നിരവധി പരാതിയകള്‍ വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News