കോളജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ യൂട്യൂബർ മണവാളനെ റിമാൻഡ് ചെയ്തു. തൃശ്ശൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ട് ആണ് ഇയാളെ റിമാൻഡ് ചെയ്തത്. ഒളിവിലായിരുന്ന യുട്യൂബർ മണവാളനെ കഴിഞ്ഞ ദിവസമാണ് കുടകിൽ നിന്ന് പിടി കൂടിയത്.
2024 ഏപ്രിൽ 19നായിരുന്നു കേസിനാസ്പദമായ സംഭവം. കേരളവർമ്മ കോളേജിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് ഇയാളും സംഘവും വിദ്യാർത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.ബൈക്കിൽ സഞ്ചരിക്കുകയായിരുന്നകേരളവർമ്മ കോളേജിലെ വിദ്യാർത്ഥി ഗൗതം കൃഷ്ണനെയും സുഹൃത്തിനെയുമാണ് മണവാളൻ വ്ലോഗ്സ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമ മുഹമ്മദ് ഷഹീൻ ഷായും സംഘവും കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്.
കാർ വരുന്നത് കണ്ട് ഇവർ ബൈക്ക് റോഡിന് ഒരു വശത്തേക്ക് ഒതുക്കിയെങ്കിലും ഇടിച്ചിടുകയായിരുന്നു. അപകടത്തിൽ ഗൗതമിനും സുഹൃത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു.തൃശ്ശൂർ വെസ്റ്റ് പോലീസ് കേസെടുത്തതിനെ തുടർന്ന് യൂട്യൂബർ മണവാളൻ ഒളിവിൽ ആയിരുന്നു.
ആഴ്ചകൾക്ക് മുമ്പാണ് ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. തിങ്കളാഴ്ച കുടകിൽ വച്ചാണ് യൂട്യൂബർ മണവാളൻ തൃശൂർ ടൗൺ വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ച മണവാളനെ ആരോഗ്യ പരിശോധനകൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി. തൃശ്ശൂരിലെ രണ്ടാം നമ്പർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇയാളെ റിമാൻഡ് ചെയ്തത്.
അതേസമയം വിയ്യൂർ ജയിലിൽ മുന്നിൽ വച്ച് യൂട്യൂബർ മണവാളനും സുഹൃത്തുക്കളും റീൽ ചിത്രീകരിച്ചതും വിവാദമായിട്ടുണ്ട്.മണവാളൻ ജയിലിൽ ആകുന്നതിന് തൊട്ടു മുമ്പായിരുന്നു ചിത്രീകരണം.ശക്തമായി തിരിച്ചുവരുമെന്ന് മണവാളനെക്കൊണ്ട് കൂട്ടുകാർ പറയിക്കുന്നുണ്ട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here